കൊച്ചി: മദ്യ വിതരണത്തിനായുള്ള ബെവ് ക്യൂ ആപ്പിനായി ഫെയര്‍കോഡ് കമ്പനിയെ തെരഞ്ഞെടുത്തത് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ഹൈക്കോടതി നിരീക്ഷണം. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കോടതി സര്‍ക്കാരിന് നോട്ടീസ് നല്‍കി.
സ്റ്റാര്‍ട്ട്അപ്പ് മിഷന്റെ കോണ്‍ട്രാക്ട് ജീവനക്കാരനാണ് ഇന്റര്‍വ്യൂ നടത്തിയത്. ഇവരുമായി നടത്തിയ സൂം മീറ്റിങ്ങിന്റെ റെക്കോഡ് നശിപ്പിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. കമ്പനിയെ തെരഞ്ഞെടുത്തതിന്റെ അടക്കം രേഖകളാണ് സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സീഡ് മാര്‍ക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്ന ആരോപണമാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചത്.
വിശദമായ വാദം കേട്ട ശേഷമായിരിക്കും കോടതി തീരുമാനമെടുക്കുക. രണ്ടാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കും.
സംസ്ഥാന സര്‍ക്കാരിനും ബെവ്കോയ്ക്കും സ്റ്റാര്‍ട്ട്അപ്പ് മിഷനും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അതൊടൊപ്പം തന്നെ ഫെയര്‍കോഡ് ടെക്നോളജീസിന് ഇമെയില്‍ വഴി നോട്ടീസയയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ