സംസ്ഥാനത്ത് കനത്ത മഴ; എഴുജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എറണാകുളത്ത് ദേശീയ പാതയിലടക്കം വെള്ളം കയറി; പോളിംഗിനെ ബാധിക്കുന്നു
hevy rain
സംസ്ഥാനത്ത് കനത്ത മഴ; എഴുജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എറണാകുളത്ത് ദേശീയ പാതയിലടക്കം വെള്ളം കയറി; പോളിംഗിനെ ബാധിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st October 2019, 8:11 am

കൊച്ചി: സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. എഴുജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് ആലേര്‍ട്ട് പ്രഖ്യാപിച്ചത്.

കണ്ണൂരും കാസര്‍കോടും ഒഴിച്ചുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എറണാകുളത്ത് ദേശീയ പാതയിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. കൊച്ചിയില്‍ ഇന്നലെ രാത്രി മുതല്‍ അതിതീവ്ര മഴ പെയ്യുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എം.ജി റോഡ്, ടി.ഡി റോഡ് എന്നിവിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. കലൂര്‍ സബ്‌സ്റ്റേഷനില്‍ വെള്ളം കയറിയതോടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ബൂത്തുകളില്‍ വൈദ്യുതി തടസം പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

മഴ കാരണം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ വിവിധ ബൂത്തുകളില്‍ പോളിംഗ് മന്ദഗതിയിലാണ്. അയ്യപ്പന്‍കാവിലും കടാരിബാഗിലും കനത്ത മഴയെ തുടര്‍ന്ന് പോളിംഗ് സെന്ററുകള്‍ മാറ്റി സ്ഥാപിച്ചു.

അറബിക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ പ്രഭാവം മൂലം ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് കടലില്‍ പോകരുതെന്ന് കളക്ടറുടെ മുന്നറിയിപ്പുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ മാറ്റം വരുന്നത് വരെ മല്‍സ്യതൊഴിലാളികളെ കടലില്‍ പോകുന്നതില്‍ നിന്ന് വിലക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കാന്‍ ജില്ലാഭരണകൂടത്തിനും ഫിഷെറീസ് വകുപ്പിനും പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

DoolNews Video