ജംബോ സംഘത്തില്‍ മുമ്പില്‍ മല്ലൂസ്
Daily News
ജംബോ സംഘത്തില്‍ മുമ്പില്‍ മല്ലൂസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th July 2016, 2:30 pm

rio fnl

കോഴിക്കോട്:ഒളിമ്പിക്‌സിനായി ബ്രസീലിലെ റിയോ ഡി ജനീറോയിലേക്ക് തിരിക്കുന്ന ഇന്ത്യയുടെ എക്കാലത്തെയും വലിയ സംഘത്തില്‍ മലയാളികള്‍ക്ക് റെക്കോര്‍ഡ് പ്രാതിനിധ്യം. 122 പേരുമായി റിയോയിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ സംഘത്തില്‍ ഇടം പിടിച്ച മലായാളികളുടെ എണ്ണം പതിനൊന്ന്. ഒരു പക്ഷെ ചരിത്രത്തിലാദ്യമാവും ഇത്രയധികം മലയാളി താരങ്ങള്‍ക്ക് രാജ്യത്തെ പ്രതിനിധീകരിച്ച്‌ ലോകത്തെ ഏറ്റവു വലിയാ കായിക മാമാങ്കത്തിന് ഇറങ്ങാന്‍ അവസരം ലഭിക്കുന്നത്‌.

നേരത്തെ 9 പേരായിരുന്നു ഒളിപിക്‌സ് ടീമിലുള്‍പ്പെട്ട മലയാളികള്‍. അവസാന സമയം ഇന്ത്യുയുടെ പുരുഷ വനിതാ റിലേ ടീമുകള്‍ കൂടി ഒളിപിക്‌സ് യോഗ്യതാ മാര്‍ക്ക് കടന്നതോടെയാണ് മലായളികളുടെ റെക്കോര്‍ഡ് പ്രാതിനിധ്യത്തിന് ഇത്തവണ വഴിയൊരുങ്ങിയത്. പുരുഷ വനിതാ ടീമുകളില്‍ നിന്നായി മൂന്ന് മലയാളികള്‍ കൂടി ഇന്ത്യയുടെ ജംബോ സംഘത്തില്‍ ഉള്‍പ്പെട്ടു. ഇതോടെ ഒളിപിക്‌സിലെ മലയാളി പ്രാതിനിധ്യം ഒന്‍പതില്‍ നിന്ന് പതിനൊന്നായി ഉയര്‍ന്നു.

അത്‌ലറ്റിക്‌സിലാണ് മലയാളി പ്രാതിനിധ്യം കൂടുതല്‍. 37 അംഗ ഇന്ത്യന്‍ അത്‌ലറ്റിക് സംഘത്തില്‍ അതില്‍ ഒന്‍പത് പേരും കേരളത്തില്‍ നിന്നുള്ളവരാണ്. 400 മീറ്ററില്‍ മുഹമ്മദ് അനസ്, 800 മീറ്ററില്‍ പുരുഷന്മാരില്‍ ജിന്‍സണ്‍ ജോണ്‍സണ്‍ വനിതകളില്‍ ടിന്റു ലൂക്ക, ട്രിപ്പിള്‍ ജംപില്‍ രജ്ജിത്ത് മഹേശ്വരി, മാരത്തണില്‍ പുരുഷന്മാരില്‍ ടി.ഗോപി വനിതകളില്‍ ഒ.പി ജയ്ഷ, പുരുഷ വനിതാ റിലേ ടീമുകളിലായി കുഞ്ഞിമുഹമ്മദ്, അനില്‍ഡ തോമസ്, ജിസ്‌ന മാത്യു എന്നിവരാണ് ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീമിലിടം പിടിച്ച മലയാളികള്‍.