കോഴിക്കോട്:ഒളിമ്പിക്‌സിനായി ബ്രസീലിലെ റിയോ ഡി ജനീറോയിലേക്ക് തിരിക്കുന്ന ഇന്ത്യയുടെ എക്കാലത്തെയും വലിയ സംഘത്തില്‍ മലയാളികള്‍ക്ക് റെക്കോര്‍ഡ് പ്രാതിനിധ്യം. 122 പേരുമായി റിയോയിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ സംഘത്തില്‍ ഇടം പിടിച്ച മലായാളികളുടെ എണ്ണം പതിനൊന്ന്. ഒരു പക്ഷെ ചരിത്രത്തിലാദ്യമാവും ഇത്രയധികം മലയാളി താരങ്ങള്‍ക്ക് രാജ്യത്തെ പ്രതിനിധീകരിത്ത് ലോകത്തെ ഏറ്റവു വലിയാ കായിക മാമാങ്കത്തിന് ഇറങ്ങാന്‍ അവസരം ഒരുങ്ങുന്നത്.
നേരത്തെ 9 പേരായിരുന്നു ഒളിപിക്‌സ് ടീമിലുള്‍പ്പെട്ട മലയാളികള്‍. അവസാന സമയം ഇന്ത്യുയുടെ പുരുഷ വനിതാ റിലേ ടീമുകള്‍ കൂടി ഒളിപിക്‌സ് യോഗ്യതാ മാര്‍ക്ക് കടന്നതോടെയാണ് മലായളികളുടെ റെക്കോര്‍ഡ് പ്രാതിനിധ്യത്തിന് ഇത്തവണ വഴിയൊരുങ്ങിയത്. പുരുഷ വനിതാ ടീമുകളില്‍ നിന്നായി മൂന്ന് മലയാളികള്‍ കൂടി ഇന്ത്യയുടെ ജംബോ സംഘത്തില്‍ ഉള്‍പ്പെട്ടു. ഇതോടെ ഒളിപിക്‌സിലെ മലയാളി പ്രാതിനിധ്യം ഒന്‍പതില്‍ നിന്ന് പതിനൊന്നായി ഉയര്‍ന്നു.
അത്‌ലറ്റിക്‌സിലാണ് മലയാളി പ്രാതിനിധ്യം കൂടുതല്‍. 37 അംഗ ഇന്ത്യന്‍ അത്‌ലറ്റിക് സംഘത്തില്‍ അതില്‍ ഒന്‍പത് പേരും കേരളത്തില്‍ നിന്നുള്ളവരാണ്. 400 മീറ്ററില്‍ മുഹമ്മദ് അനസ്, 800 മീറ്ററില്‍ പുരുഷന്മാരില്‍ ജിന്‍സണ്‍ ജോണ്‍സണ്‍ വനിതകളില്‍ ടിന്റു ലൂക്ക, ട്രിപ്പിള്‍ ജംപില്‍ രജ്ജിത്ത് മഹേശ്വരി, മാരത്തണില്‍ പുരുഷന്മാരില്‍ ടി.ഗോപി വനിതകളില്‍ ഒ.പി ജയ്ഷ, പുരുഷ വനിതാ റിലേ ടീമുകളിലായി കുഞ്ഞിമുഹമ്മദ്, അനില്‍ഡ തോമസ്, ജിസ്‌ന മാത്യു എന്നിവരാണ് ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീമിലിടം പിടിച്ച മലയാളികള്‍. ഇവരോടൊപ്പം ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്‍ ശ്രീജേഷും നീന്തല്‍ താരം സജന്‍ പ്രകാശും കൂടി ചേരുമ്പോള്‍ ഇത്തവണത്തെ ഒളിമ്പിക് ടീമിലെ മല്ലൂസുകളുടെ പ്രാധിനിത്യം റെക്കോര്‍ഡ് ബൂക്കിലിടം പിടിക്കുന്നു.
പ്രതീക്ഷിച്ചവരെല്ലാം ഇടം കണ്ടെത്തിയപ്പോഴും ഒരു പ്രമുഖ താരത്തിന്റെ അഭാവം മല്ലൂസ് നിരയില്‍ നിഴലിക്കുന്നുണ്ട്. കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ നടത്ത മത്സരത്തില്‍ അപ്രതീക്ഷിതമായി പത്താം സ്ഥാനത്തേക്ക് കുതിച്ചെത്തിയ കെ.ടി.ഇര്‍ഫാന്റെ. ഒളിമ്പിക്‌സ് യോഗ്യതാ മാര്‍ക്ക് കടന്നിട്ടും ഭാഗ്യം കൈവിട്ടപ്പോള്‍ ഇര്‍ഫാന് ഇത്തവണ ടീമിലിടം ലഭിച്ചില്ല. 20 കിലോമീറ്റര്‍ നടത്ത മത്സരത്തില്‍ 6 പേര്‍ ഒളിമ്പിക് യോഗ്യതാ മാര്‍ക്ക് മറികടന്നിരുന്നു. ഒരു രാജ്യത്തിന് പരമാവധി മൂന്ന് താരങ്ങളേ ടീമിലുള്‍പ്പെടുത്താനാവൂ. സമീപകാല പ്രകടനത്തിന്റെ അടി്സ്ഥാനത്തില്‍ ആറില്‍ മികച്ചവരെ തിരഞ്ഞെപ്പോള്‍ ആദ്യ മൂന്നിലിടം പിടിക്കാന്‍ ഇര്‍ഫാന് കഴിഞ്ഞില്ല. അതോടെ തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്‌സിലും രാജ്യത്തെ പ്രതിനിധാനം ചെയ്യാനുള്ള ഇര്‍ഫാന്റെ അവസരം നഷ്ടമായി. അല്ലെങ്കില്‍ ഇ്ത്തവണത്തെ ഒളിമ്പിക് ടീമിലെ മല്ലൂസ് പ്രാതിനിധ്യം ഒരു ഡസന്‍ തികഞ്ഞേനേ..