തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി.ജലീല്‍. സംസ്ഥാനത്തിന്റെ ധനസ്ഥിതി തദ്ദേശ സ്ഥാപന പദ്ധതികളുടെ ധനവിനിയോഗത്തെ ബാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഈ സാഹചര്യത്തില്‍ ധനവിനിയോഗം കുറഞ്ഞാല്‍ തദ്ദേശസ്ഥാപനങ്ങളെ കുറ്റപ്പെടുത്താനാകില്ല. ജി.എസ്.ടിയും നോട്ടുനിരോധനവും പദ്ധതികളുടെ ധനവിനിയോഗത്തിന് തടസമായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പദ്ധതി നിര്‍വഹണം അവസാനിക്കാന്‍ രണ്ടാഴ്ചയില്‍ താഴെ മാത്രമുള്ളപ്പോള്‍ സംസ്ഥാനത്ത് 70 ശതമാനത്തില്‍ താഴെ പണം മാത്രമാണ് ചെലവഴിച്ചത്. സംസ്ഥാനത്ത് 37 പഞ്ചായത്തുകളില്‍ മാത്രമാണ് 100 ശതമാനം തുക വിനിയോഗിക്കാന്‍ സാധിച്ചിട്ടൊള്ളൂ.
Watch This Video: