സംസ്ഥാനത്ത് ജലജന്യരോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി
Kerala Flood
സംസ്ഥാനത്ത് ജലജന്യരോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th August 2018, 4:20 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ജലജന്യരോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ഇനിയുള്ള നാളുകള്‍ മാലിന്യസംസ്‌കരണത്തിനും ശുചീകരണത്തിനുമാണ് പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

” കിണറുകളിലെ വെള്ളം ക്ലോറിനേഷന്‍ ചെയ്തതിനുശേഷം ഉപയോഗിക്കണം. നിരീക്ഷണത്തിനു സംസ്ഥാനതലത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലാതലത്തില്‍ നോഡല്‍ ഓഫീസര്‍മാര്‍ക്കായിരിക്കും ചുമതല.”

ALSO READ: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയില്ല: എല്ലാ ജില്ലകളിലേയും ജാഗ്രതാനിര്‍ദേശം പിന്‍വലിച്ചു

മരുന്നുകള്‍ക്ക് ക്ഷാമമില്ല. ആവശ്യമുള്ളവര്‍ക്ക് മെഡിക്കല്‍ സെല്ലുമായി ബന്ധപ്പെടാമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വെള്ളമിറങ്ങിയ സ്ഥലങ്ങളിലെല്ലാം ചെളി നിറഞ്ഞിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കിണറുകളെല്ലാം മലിനജലം നിറഞ്ഞ നിലയിലാണ്.

WATCH THIS VIDEO: