കേരളത്തില്‍ കനത്ത മഴയ്ക്കും ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala Weather
കേരളത്തില്‍ കനത്ത മഴയ്ക്കും ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th September 2018, 8:41 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലായി ഈ മാസം 30 വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ നദികളില്‍ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്നു കേന്ദ്ര ജല കമ്മിഷനും അറിയിച്ചു.

ഇടുക്കി, വയനാട്, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

64.4 മില്ലിമീറ്റര്‍ മുതല്‍ 124.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണു മുന്നറിയിപ്പ്. ഇന്ന് ഇടുക്കി, വയനാട് ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും, 28ന് എറണാകുളം, ഇടുക്കി, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിലും, 29ന് പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിലും 30ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ALSO READ: “ഹേയ്…56 ഇഞ്ച് നെഞ്ചളവുള്ള മനുഷ്യാ.. റാഫേലിനെക്കുറിച്ച് ഇനിയെങ്കിലും സത്യം പറയൂ”; മോദിക്കെതിരെ റോബര്‍ട്ട് വദ്ര

ഇടുക്കി ജില്ലയില്‍ നാളെ ശക്തമായ മഴയുണ്ടാകുമെന്നാണു മുന്നറിയിപ്പ്. ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ദുരന്ത പ്രതികരണത്തിന് ആവശ്യമായ എല്ലാ വകുപ്പുകളുടെയും ഉദ്യോഗസ്ഥരുണ്ടെന്ന് ഉറപ്പാക്കണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

മലയോര മേഖലയിലെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കുറും പ്രവര്‍ത്തിപ്പിക്കുന്നതിനും ദുരിതാശ്വാസ ക്യാംപുകള്‍ക്ക് ഉദ്ദേശിക്കുന്ന കെട്ടിടങ്ങള്‍ ഏറ്റെടുത്തു സജ്ജമാക്കുന്നതിനും നിര്‍ദേശിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

WATCH THIS VIDEO: