രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയും കേരളവും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടാം ദിനം മത്സരം നടക്കുമ്പോള്‍ വിദര്‍ഭ 379 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. നാഗ്പൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ കേരളത്തിന്റെ മികച്ച ബൗളിങ്ങിലാണ് വിദര്‍ഭ തകര്‍ന്നത്.
കേരളത്തിന് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് എം.ഡി. നിധീഷും ഈഡന്‍ ആപ്പിള്‍ ടോമുമാണ്. ഇരുവരും മൂന്ന് വിക്കറ്റുകളാണ് നേടിയത്. എന്‍. ബേസില്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജലജ് സക്‌സേനയ്ക്ക് ഒരു വിക്കറ്റും നേടാന്‍ സാധിച്ചു.
തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് വമ്പന്‍ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. എട്ട് ഓവര്‍ പിന്നിട്ടപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് കേരളം. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിനെ പൂജ്യം റണ്‍സിന് പറഞ്ഞയച്ചാണ് വിദര്‍ഭയുടെ ദര്‍ശന്‍ നാല്‍ക്കണ്ഡെ തുടങ്ങിയത്.
പിന്നീട് മൂന്നാം ഓവറില്‍ ഓപ്പണര്‍ അക്ഷയ് ചന്ദ്രനേയും പുറത്താക്കി തന്റെ രണ്ടാം വിക്കറ്റ് സ്വന്തമാക്കാനും നാല്‍ക്കണ്ഡെയ്ക്ക് സാധിച്ചു. നിര്‍ണായകമായ മത്സരത്തില്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ലീഡ് ഉയര്‍ത്താനാണ് കേരളം ലക്ഷ്യം വെക്കുന്നത്.
നിലവില്‍ കേരളത്തിന് വേണ്ടി ക്രീസില്‍ തുടരുന്നത് 16 റണ്‍സ് നേടിയ ആദിത്യ സര്‍വാത്തെയും, ഏഴ് റണ്‍സ് നേടിയ അഹമ്മദ് ഇമ്രാനുമാണ്.
വിദര്‍ഭയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഡാനിഷ് മലേവാറായിരുന്നു. 285 പന്തില്‍ നിന്ന് 15 ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 153 റണ്‍സാണ് താരം നേടിയത്. ടീം സ്‌കോര്‍ 290ല്‍ നില്‍ക്കയാണ് ഡാനിഷ് കളം വിട്ടത്. ക്ലീന്‍ ബൗള്‍ഡ് ചെയ്ത് ബേസിലാണ് താരത്തിന്റെ വിക്കറ്റ് നേടിയത്. താരത്തിന് പുറകെ ഇറങ്ങിയ യാഷ് താക്കൂറിനേയും ബേസില്‍ എല്‍.ബി.ഡബ്ല്യുവിലൂടെ പുറത്താക്കി.
60 പന്തില്‍ രണ്ട് ഫോര്‍ ഉള്‍പ്പെടെ 25 റണ്‍സ് നേടിയാണ് യാഷ് കൂടാരം കയറിയത്. തുടര്‍ന്ന് യാഷ് റാത്തോഡിനെ രോഹന്‍ കുന്നുമ്മലിന്റെ കയ്യിലെത്തിച്ച് ഈഡന്‍ ആപ്പിള്‍ ടോം തന്റെ രണ്ടാം വിക്കറ്റും നേടി. 188 പന്തില്‍ നിന്ന് എട്ട് ഫോറും ഒരു സിക്സും നേടിയ കരുണ്‍ നായരെ മുഹമ്മദ് അസറുദ്ദീന്‍ റണ്‍ ഔട്ടിലും കുരുക്കി.
Content Highlight: Kerala Have Big Setback In Ranji Trophy Final