പ്രളയക്കെടുതി; കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് 25000 കോടി രൂപ വേണമെന്ന് ലോകബാങ്കിന്റെ പ്രഥമിക റിപ്പോര്‍ട്ട്
Kerala Flood
പ്രളയക്കെടുതി; കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് 25000 കോടി രൂപ വേണമെന്ന് ലോകബാങ്കിന്റെ പ്രഥമിക റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd September 2018, 8:25 pm

തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് 25000 കോടി വേണ്ടിവരുമെന്ന് ലോകബാങ്ക്-എ.ഡി.ബി റിപ്പോര്‍ട്ട്. പ്രളയക്കെടുതിയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് പഠിച്ച ശേഷമാണ് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പ്രളയം ബാധിച്ച പ്രദേശങ്ങളില്‍ 12 ദിവസം നീണ്ട പഠനത്തിനൊടുവിലാണ് റിപ്പോര്‍ട്ട് സമര്‍പ്പണം. സംസ്ഥാന സര്‍ക്കാരുമായി ലോകബാങ്ക് പ്രതിനിധികള്‍ നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷമാകും അന്തിമ റിപ്പോര്‍ട്ടിന് രൂപം നല്‍കുക.

ALSO READ: കഫീല്‍ ഖാന്‍ വീണ്ടും പൊലീസ് കസ്റ്റഡിയില്‍

ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് പുനര്‍നിര്‍മാണത്തിനുള്ള വായ്പ നിശ്ചയിക്കുന്നത്. പ്രളയം ബാധിച്ച പ്രദേശങ്ങളെ മൂന്ന് മേഖലയായി തിരിച്ചാണ് ലോകബാങ്ക്-എ.ഡി.ബി സംഘം നാശനഷ്ടക്കണക്ക് നിശ്ചയിച്ചത്. ജില്ലാ കലക്ടര്‍മാരും വിവിധവകുപ്പുകളും നല്‍കിയ കണക്കുകള്‍ കൂടി പരിഗണിച്ചാകും അന്തിമ റിപ്പോര്‍ട്ടിന് രൂപം നല്‍കുക.

അതേസമയം കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം ഉയര്‍ത്തിയാല്‍ മാത്രമേ ഇത്രയും വലിയ തുക ലോക ബാങ്കില്‍ നിന്ന് സ്വീകരിക്കാനാകൂ. ഇതിനിടെ കേന്ദ്രം മതിയായ തുക അനുവദിക്കാതിരുന്നതും മറ്റു രാജ്യങ്ങളില്‍ നിന്ന് സഹായം തേടുന്നതിനെ തടഞ്ഞതും വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.

WATCH THIS VIDEO: