കോഴിക്കോട്: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് 17/12/19 (ചൊവ്വാഴ്ച) വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി തങ്ങള്‍ പിന്തുണ നല്‍കിയതായി ഡൂള്‍ന്യൂസിന്റെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നു.
ഡൂള്‍ന്യൂസുമായി സാമ്യമുള്ള ലോഗോയും ഡൊമൈനും ഉപയോഗിച്ചാണ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത്.
വ്യാപാരി വ്യവസായി ഏകോപന സമിതി, കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സി.പി.ഐ.എം ഉള്‍പ്പടെയുള്ള സംഘടന നേതാക്കള്‍ ഹര്‍ത്താലിനോട് സഹകരിച്ച് ചര്‍ച്ച നടത്തി എന്ന പേരിലാണ് പ്രചരണം.
എന്നാല്‍ ഈ വാര്‍ത്ത ഉണ്ടാകുകയോ ഡൂള്‍ന്യൂസ് പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുടേതെന്ന പേരില്‍ ഹര്‍ത്താലിനെ അനുകൂലിച്ചു കൊണ്ടുള്ള ഒരു ഓഡിയോ സന്ദേശവും പ്രചരിക്കുന്നുണ്ട്. ഇതും വ്യാജമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.
വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡൂള്‍ന്യൂസ് മാനേജിംഗ് എഡിറ്റര്‍ മുഹമ്മദ് സുഹൈല്‍ അറിയിച്ചു.