തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി ബില്‍, എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ഡിസംബര്‍ 17ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ഡി.എച്ച്.ആര്‍.എം, ജമാഅത്ത് കൗണ്‍സില്‍ എന്നീ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
രാജ്യത്തെ വിഭജിക്കുന്ന സമീപനത്തിലേക്ക് കേന്ദ്രം പോകുമ്പോള്‍ അതിനൊരു ജനകീയ പ്രതിരോധം ആവശ്യമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താലെന്ന് സംഘടനകള്‍ അറിയിച്ചു.
സംയുക്ത സമിതിയുടെ പ്രസ്താവന വായിക്കാം…
പൗരത്വ ഭേദഗതിയും എന്‍.ആര്‍.സിയും വഴി
രാജ്യത്തെ വിഭജിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കുക.
*ഡിസംബര്‍ 17ന് ഹര്‍ത്താല്‍ വിജയിപ്പിക്കുക – സംയുക്ത സമിതി*
ബി.ജെ.പി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലും രാജ്യത്താകെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച എന്‍.ആര്‍.സിയും രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനല്‍കിയ തുല്യത നിഷേധിക്കുന്നതും രാജ്യത്തെ വംശീയമായി വിഭജിക്കുന്നതുമാണ്. മത-ജാതി പരിഗണനകള്‍ക്ക് അതീതമായ ഭരണഘടന നിര്‍വചിച്ച ഇന്ത്യന്‍ പൗരത്വം മുസ്‌ലികള്‍ക്ക് നിഷേധിക്കുക എന്ന ആര്‍.എസ്.എസ് പദ്ധതിയാണ് പൗരത്വ ബില്ലിന് പിന്നിലുള്ളത്.ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 5a, 5b, 5c, 14, 15 എന്നിവ പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു. ഭരണഘടനയുടെ മരണമാണിത് . രാജ്യത്ത് ജനിച്ച് ജീവിക്കുന്ന ജനങ്ങളുടെ പൗരത്വം ഇല്ലാതാക്കി അവരെ രാജ്യമില്ലാത്ത ജനതയാക്കുക എന്ന ലക്ഷ്യം വെച്ചാണ് എന്‍.ആര്‍.സി തയ്യാറാക്കുന്നത്. രാജ്യത്തെ വിഭജിക്കുന്ന ഈ നിയമങ്ങള്‍ക്കെതിരെ ശക്തമായ ജനാധിപത്യ ജനകീയ പ്രതിരോധം കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണ്. രാഷ്ട്രീയ-സാമൂഹിക-മത-സാംസ്‌കാരിക പ്രസ്ഥാനങ്ങളും പൗരാവകാശ പ്രവര്‍ത്തകരും ഒരുമിച്ചുനിന്ന് സംഘ്പരിവാര്‍ സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധവും രാജ്യവിരുദ്ധവുമായ നിലപാടുകളെ ചെറുക്കണം. ഇതിന് ദീര്‍ഘമായ പ്രക്ഷോഭം അനിവാര്യമാണ്. വിശാല ജനകീയ പ്രക്ഷോഭങ്ങളുടെ തുടക്കമെന്നോണം പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നും എന്‍.ആര്‍.സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബര്‍ 17 ചൊവ്വാഴ്ച രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താല്‍ ആചരിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സംയുക്ത യോഗം തീരുമാനിച്ചു. ഫാഷിസ്റ്റ് സമഗ്രാധിപത്യത്തിനെതിരെയുളള ജനാധിപത്യ പ്രതിഷേധത്തില്‍ പങ്കാളികളായി ഹര്‍ത്താല്‍ വന്‍ വിജയമാക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചു.
1. കെ. അംബുജാക്ഷന്‍, ഹമീദ് വാണിയമ്പലം (വെല്‍ഫെയര്‍ പാര്‍ട്ടി)
2. മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, തുളസീധരന്‍ പള്ളിക്കല്‍ (എസ്.ഡി.പി.ഐ)
3. ജെ. സുധാകരന്‍ ഐ.എ.എസ്, മുരളി നാഗ (ബി.എസ്.പി)
4. നാസര്‍ ഫൈസി കൂടത്തായി (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ)
5. സജി കൊല്ലം (ഡി.എച്ച്.ആര്‍.എം പാര്‍ട്ടി)
6. എന്‍.എന്‍ രാവുണ്ണി (പോരാട്ടം)
7. കെ.എഫ് മുഹമ്മദ് അസ്‌ലം മൗലവി (കെ.എം.വൈ.എഫ്)
8. നഹാസ് മാള (സോളിഡാരിറ്റി)
9. അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി (ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം)
10. സതീഷ് പാണ്ടനാട് (കെ.ഡി.പി)
11. എന്‍. താജുദ്ദീന്‍ (ജമാഅത്ത് കൗണ്‍സില്‍)
12. ഷാജി ചെമ്പകശ്ശേരി (ഡി മൂവ്‌മെന്റ്)
13. സാലിഹ് കോട്ടപ്പള്ളി (എസ്.ഐ.ഒ)
14. അഡ്വ. ഷാനവാസ് ഖാന്‍ (മൈനോറിറ്റി റൈറ്റ്‌സ് വാച്ച്)
15. അഡ്വ. എ.എം.കെ നൗഫല്‍ (ആള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍)
16. ഡോ. ജെ ദേവിക
17. ഡോ.ടി.ടി ശ്രീകുമാര്‍
18. കെ.കെ ബാബുരാജ്
19. പന്തളം രാജേന്ദ്രന്‍
20. അംബിക (മറുവാക്ക്)
21. എന്‍.പി ചേക്കുട്ടി
22. അഡ്വ. പി.എ പൗരന്‍
23. പ്രശാന്ത് സുബ്രമണ്യം
24. എ.എസ് അജിത്കുമാര്‍
25. ഒ.പി. രവീന്ദ്രന്‍
26. ഐ. ഗോപിനാഥ്
27. ടി. പീറ്റര്‍
28. ഗ്രോ വാസു
29. ഹാഷിം ചേന്ദംമ്പിള്ളി
30. ബി.എസ് ബാബുരാജ്
31. പ്രൊഫ. ജി ഉഷാകുമാരി
32. വിപിന്‍ ദാസ്
33. ഷംസീര്‍ ഇബ്രാഹീം
34. ജബീന ഇര്‍ഷാദ്
35. അഡ്വ. നന്ദിനി
36. ഗോമതി
37. കെ.ജി ജഗദീഷന്‍
38. കെ.പി ശശി
39. മുഹമ്മദ് ഉനൈസ്