| Tuesday, 17th December 2019, 10:16 am

പൗരത്വഭേദഗതി നിയമത്തിനെതിരായ ഹര്‍ത്താലിനെ അനുകൂലിച്ച് പ്രകടനം; 90 പേര്‍ അറസ്റ്റില്‍; കൂടുതല്‍ പേര്‍ കരുതല്‍ തടങ്കലില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: പൗരത്വഭേദഗതി നിയമത്തിനെ എതിര്‍ത്ത് കൊണ്ട് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനെ പിന്തുണച്ച് പ്രകടനം നടത്തിയ 90 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമസാധ്യത കണക്കിലെടുത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വിവിധ സംഘടനകളിലെ നേതാക്കളെ കരുതല്‍ തടങ്കലിലും ആക്കിയിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രകടനം നടത്തിയ എസ്.ഡി.പി.ഐ, വെല്‍ഫയര്‍ പാര്‍ട്ടി പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തും നിരവധി നേതാക്കള്‍ കസ്റ്റഡിയിലാണ്.

ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ കൂട്ടം കൂടി നില്‍ക്കാന്‍ അനുവദിക്കില്ലെന്നും പൊതുമുതല്‍ നശിപ്പിച്ചാല്‍ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.

അതേസമയം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടയുന്നുണ്ട്.

പൗരത്വ നിയമത്തിനെതിരെ സംയുക്ത സമര സമിതി നടത്തുന്ന ഹര്‍ത്താല്‍ തടയണമെന്നാവശ്യപ്പെട്ട് ഹിന്ദു ഹെല്‍പ് ലൈന്‍ നല്‍കിയ ഹരജിഹൈക്കോടതി തള്ളുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് എന്ന് അറിയിച്ചു കൊണ്ടായിരുന്നു ഹൈക്കോടതി ഹരജി തള്ളിയത്.

We use cookies to give you the best possible experience. Learn more