തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്രമന്ത്രിസഭ തീരുമാനത്തിനെതിരെ നിയമപോരാട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍. നല്‍കിയ ഉറപ്പില്‍ നിന്ന് പിന്‍മാറിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം.
തീരുമാനം തിരുത്താനുള്ള ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുമോ എന്ന് സംസ്ഥാന സര്‍ക്കാര്‍ നോക്കും. ഇല്ലെങ്കില്‍ നിയമവഴികള്‍ തേടും.
വിമാനത്താവള എംപ്ലോയീസ് യൂണിയന്‍ നല്‍കിയ കേസ് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. നേരത്തെ ഹൈക്കോടതി കേസ് തള്ളിയെങ്കിലും സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഹൈക്കോടതിയിലേക്ക് കേസ് വീണ്ടും എത്തിയത്.
കൊവിഡിനെ തുടര്‍ന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് നീണ്ട് പോകുന്നതിനിടെയാണ് അദാനിക്കനുകൂലമായ കേന്ദ്രതീരുമാനം വരുന്നത്.
ഈ കേസില്‍ തീരുമാനം വരും വരെ വിമാനത്താവള കൈമാറ്റം നീട്ടിവെയ്ക്കാന്‍ സര്‍ക്കാരിന് കഴിയും. സംസ്ഥാനത്തോട് ആലോചിക്കാതെ എടുത്ത തീരുമാനത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനാകുമോ എന്നും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
നേരത്തെ വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള കേന്ദ്രമന്ത്രിസഭ തീരുമാനം സംസ്ഥാനത്തിന് നല്‍കിയ ഉറപ്പുകളുടെ ലംഘനമാണെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിച്ചിരുന്നു. ഏകപക്ഷീയമായ എടുത്ത തീരുമാനത്തോട് സഹകരിക്കില്ലെന്ന് രൂക്ഷമായി തന്നെയാണ് പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയെ അറിയിച്ചത്.
നിയമസഭ ചേരാനിരിക്കെ പ്രതിപക്ഷത്തിന്റെ സഹകരണം തേടാനും പ്രമേയം പാസാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
നിയമസഭ ചേരാനിരിക്കെ പ്രതിപക്ഷത്തിന്റെ സഹകരണം തേടാനും പ്രമേയം പാസാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ.കെ ആന്റണി, കെ.പി.സിസി മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Trivandrum Airport Kerala Adani