| Wednesday, 5th December 2018, 10:40 pm

കേരളത്തില്‍ വിദേശ മദ്യവും വിദേശ ബിയറും വൈനും വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ ബാറുകളില്‍ വിദേശ നിര്‍മ്മിത വിദേശ മദ്യത്തിനും ബിയര്‍ പാര്‍ലറുകളിലൂടെ വിദേശ നിര്‍മ്മിത വിദേശ ബിയറും വൈനും വില്‍ക്കാനും സര്‍ക്കാര്‍ അനുമതി. എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗാണ്് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

ബെവ്‌കോ വെയര്‍ ഹൗസുകളില്‍ നിന്നും ഇനി ബാറുകള്‍ക്ക് വിദേശ നിര്‍മ്മിത വിദേശ മദ്യവും വാങ്ങാം.

നേരത്തെ ബെവ്‌കോയുടെ ഔട്ട് ലെറ്റുകള്‍ വഴി വിദേശ നിര്‍മ്മിത വിദേശ മദ്യവും വൈനും വില്‍ക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തത വരുത്തിയാണ് പുതിയ ഉത്തരവ്.

Also Read:  മാതൃഭൂമി പത്രത്തിനകത്തെ കാര്യങ്ങള്‍ സംഘപരിവാര്‍ ഏജന്‍സികള്‍ തീരുമാനിക്കുന്നു; ശബരിമലയില്‍ നടത്തിയത് ചങ്ങാത്ത ജേര്‍ണലിസം : കമല്‍റാം സജീവ്

ഓഗസ്റ്റ് 20 മുതലാണ് ബെവ്‌കോയുടെ ഔട്ട് ലെറ്റുകള്‍ വഴി വിദേശ നിര്‍മ്മിത വിദേശ മദ്യം വിറ്റ് തുടങ്ങിയത്. 4 വിതരണക്കാരുടെ 30 ബ്രാന്‍ഡുകളാണ് ഇപ്പോള്‍ വില്‍ക്കുന്നത്. ഇതുവരെ 6 കോടിയുടെ വില്‍പ്പനയാണ് നടന്നത്.

വിദേശ നിര്‍മിത വിദേശമദ്യത്തിന്റെ വില്പനയിലൂടെ ബിവറേജസ് കോര്‍പ്പറേഷനു മാത്രം 60 കോടിരൂപ വരുമാനം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

കരാര്‍ ഒപ്പിട്ടുള്ള മറ്റ് അഞ്ച് വിതരണക്കാരുടെ പുതിയ ബ്രാന്‍ഡുകളും വൈകാതെ വിപണിയില്‍ എത്തും. നികുതി വരുമാനത്തിലൂടെ വലിയൊരു തുക സര്‍ക്കാര്‍ ഖജനാവിലുമെത്തും.

We use cookies to give you the best possible experience. Learn more