| Saturday, 25th January 2014, 7:42 pm

ഹാരിസണിന്റെ കൈവശമുള്ള സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടി തുടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: ഹാരിസണിന്റെ കൈവശമുള്ള സര്‍ക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി.

കമ്പനിയുടെ കൈവശമിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കമ്പനിക്ക് നോട്ടീസ് നല്‍കി. ഒരു മാസത്തിനുള്ളില്‍ രേഖകള്‍ ഹാജറാക്കിയില്ലെങ്കില്‍ ഭൂമി സര്‍ക്കാരിന്റെതായിരിക്കുമെന്ന് നോട്ടീസില്‍ പറയുന്നുണ്ട്.

ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ഭൂമിയാണ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്.

നേരത്തെ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സിനെ അനുകൂലിച്ച് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. ഹാരിസണിന്റെ ആസ്തി മൂന്ന് കമ്പനികളിലേക്ക് ലയിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നത്.

ഇത് കേരള സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാന്‍ പ്രയാസപ്പെടുകയുണ്ടായി.

സംസ്ഥാനത്തിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ട്. തങ്ങളുടെ ആസ്തി മുഴുവന്‍ മൂന്ന് കമ്പനികളിലേക്ക് ലയിപ്പിക്കുന്നിന് അനുമതി തേടി ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് ഹൈക്കോടതിയില്‍ നേരത്തെ ഹര്‍ജി നല്‍കിയിരുന്നു.

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനെ എതിര്‍ക്കുകയും കമ്പനിയെ ലയിപ്പിക്കാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിനും സെബിയ്്ക്കും കത്ത് നല്‍കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more