ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്: കടകംപള്ളി സുരേന്ദ്രന്‍
Sabarimala women entry
ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്: കടകംപള്ളി സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th December 2018, 9:50 am

കോഴിക്കോട്: ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷേത്രങ്ങളിലെത്തുന്ന ഭക്തലക്ഷങ്ങളുടെ താല്‍പ്പര്യത്തിനാണ് മുന്‍ഗണന നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒരു നിലപാടും അംഗീകരിക്കില്ല. ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനുള്ള ഒരു ശ്രമവും നടക്കില്ല. മകരവിളക്ക് കാലം സുഗമമായി നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ആക്ടിവിസ്റ്റുകള്‍ ശബരിമലയിലേക്ക് വരേണ്ടതില്ലെന്ന കടകംപള്ളിയുടെ പ്രസ്താവനയ്‌ക്കെതിരെ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം ചന്ദ്രന്‍പിള്ള രംഗത്തെത്തിയിരുന്നു.

ALSO READ: ദളിത് റാലിക്കെതിരെ ബി.ജെ.പി; ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് മുംബൈയില്‍ അറസ്റ്റില്‍

ശബരിമലയിലേക്ക് സ്ത്രീകള്‍ വരാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ സുപ്രീം കോടതി വിധിക്കെതിരാണ്. അങ്ങനെ പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മാതൃഭൂമി ന്യൂസിന്റെ ചര്‍ച്ചക്കിടെയായിരുന്നു ചന്ദ്രന്‍പിള്ളയുടെ പ്രതികരണം.

“ആക്ടിവിസ്റ്റുകള്‍ക്കും നിരീശ്വരവാദികള്‍ക്കും ശബരിമലയില്‍ പോകാന്‍ പാടില്ലെന്ന് പറയേണ്ട ആവശ്യമില്ല. മന്ത്രി സമ്മര്‍ദ്ദത്തിന്റെ പുറത്ത് പറഞ്ഞത് ശരിയായ ആശയ അടിത്തറയില്‍ നിന്നുകൊണ്ടാകണമെന്നില്ല. ദേവസ്വം മന്ത്രിയും പ്രസിഡന്റും പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങേണ്ട ബാധ്യത ഇടതുമുന്നണിക്കില്ല. അത് ചിലപ്പോള്‍ തിരുത്തേണ്ടി വരും. ശബരിമലയിലേക്ക് വരേണ്ടെന്ന് പറയാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല”.

ALSO READ: ശബരിമല ദര്‍ശനത്തിനു പോയ കനകദുര്‍ഗയെ കാണാനില്ലെന്ന് പരാതി; ദുരൂഹതയെന്ന് കുടുംബം

സ്ത്രീപുരുഷ തുല്യത ഇല്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് അബദ്ധമാണ്. അത് മനുസ്മൃതി അവര്‍ത്തിക്കണമെന്ന് പറയുന്നതിന് തുല്യമാണ്. ഒരു കാലത്ത് അങ്ങനെയൊക്കെ നടന്നിരുന്നു. നമ്മള്‍ അതില്‍ നിന്ന് പുറത്തേക്ക് വരികയാണ്. ഒരുപാട് മാറ്റങ്ങള്‍ സ്ത്രീകളുടെ പദവികളുടെ കാര്യത്തില്‍ വരേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

WATCH THIS VIDEO: