കിഫ്ബിയില്‍ സമ്പൂര്‍ണ ഓഡിറ്റിന് അനുമതി നല്‍കില്ല; സി.എ.ജിക്ക് ആദ്യമായി മറുപടി നല്‍കി സര്‍ക്കാര്‍
KIIFB
കിഫ്ബിയില്‍ സമ്പൂര്‍ണ ഓഡിറ്റിന് അനുമതി നല്‍കില്ല; സി.എ.ജിക്ക് ആദ്യമായി മറുപടി നല്‍കി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th November 2019, 10:09 pm

തിരുവനന്തപുരം: കിഫ്ബിയില്‍ സമ്പൂര്‍ണ ഓഡിറ്റിന് അനുമതിയില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ സി.എജി.ക്ക് കത്തയച്ചു.

കിഫ്ബിയില്‍ ചട്ടം 20 (2) പ്രകാരം സമ്പൂര്‍ണ ഓഡിറ്റിംഗ് ആവശ്യപ്പെട്ട് നാല് തവണ സി.എ.ജി സര്‍ക്കാരിന് കത്തയിച്ചിരുന്നു. എന്നാല്‍ ആദ്യത്തെ മൂന്ന് കത്തുകള്‍ക്കും സര്‍ക്കാര്‍ സി.എ.ജിക്ക് മറുപടി നല്‍കിയിരുന്നില്ല.

ചട്ടം 14(1) പ്രകാരം എല്ലാ കണക്കുകളും സി.എ.ജി.ക്ക് പരിശോധിക്കാവുന്നതാണ് എന്നാണ് കിഫ്ബിയുടെ നിലപാട്. ചട്ടം 20 (2) പ്രകാരം ഓഡിറ്റിംഗിന് ആവശ്യപ്പെടാനുള്ള അധികാരം മാത്രമേ സി.എ.ജി.ക്കുള്ളുവെന്നും അനുമതി നല്‍കാനുള്ള അധികാരം സര്‍ക്കാരിനാണെന്നുമാണ് കിഫ്ബി പറയുന്നത്.

ചട്ടം 20(2) പ്രകാരം ഓഡിറ്റ് ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 11ന് സര്‍ക്കാറിന് സി.എ.ജി കത്തയിച്ചിരുന്നു. നാലാമതായി അയച്ച കത്തില്‍ കിഫ്ബിയില്‍ സര്‍ക്കാരിന്റെ ഓഹരി കുറഞ്ഞാല്‍ ഓഡിറ്റിംഗ് തന്നെ സാധ്യമാവില്ല എന്ന കാര്യം സി.എ.ജി സൂചിപ്പിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍, ഓഹരി കുറഞ്ഞാലും ചട്ടം 14 (2) പ്രകാരം ഓഡിറ്റിംഗ് നടത്താന്‍ മുന്‍കൂര്‍ അനുതി നല്‍കുന്നതായി സര്‍ക്കാര്‍ സി.എ.ജിയെ അറിയിച്ചിരുന്നു.

കിഫ്ബിയുടെ നിലപാടിനെതിരെ പ്രതിപക്ഷം രംഗത്തു വന്നിരുന്നു. കിഫ്ബി ഫണ്ടുകള്‍ സി.എ.ജിയുടെ ഓഡിറ്റിന് വിധേയമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു.അഴിമതിയും കെടുകാര്യസ്ഥതയും കാരണമാണ് ഓഡിറ്റ് നടത്താതിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കിഫ്ബി സുതാര്യമാണെന്നും ഇതിലും സുതാര്യമായ ഒരു പദ്ധതി കേരളത്തില്‍ വേറെ കാണാന്‍ കഴിയില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക് നേരത്തെ പറഞ്ഞിരുന്നു.