Kerala News
ഉയരുന്ന താപനില സൂര്യാഘാതത്തിന് കാരണമാകും: തൊഴിലാളികളുടെ ജോലിസമയം പുനക്രമീകരിച്ച് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 11, 06:21 pm
Tuesday, 11th February 2020, 11:51 pm

തിരുവനന്തപുരം: താപനില ഉയരുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലിസമയത്തില്‍ മാറ്റം വരുത്തി. പകല്‍ സമയത്തെ ഉയര്‍ന്ന താപനില സൂര്യാഘാതത്തിന് കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. പകല്‍ സമയത്ത് വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ സമയക്രമത്തിലാണ് പ്രധാനമായും മാറ്റം വരുത്തിയിട്ടുള്ളത്.

ഇനി മുതല്‍ ഉച്ചക്ക് 12 മണി മുതല്‍ മൂന്ന് വരെ വിശ്രമസമയമായിരിക്കും. രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് വരെയുള്ള സമയത്തില്‍ എട്ട് മണിക്കൂര്‍ ജോലി സമയം ഇതിനനുസരിച്ച് ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫെബ്രുവരി 11 മുതല്‍ ഏപ്രില്‍ 30 വരെയാണ് പുതിയ സമയക്രമം പാലിക്കേണ്ടത്. പ്രാദേശികമായി ഈ തിയതികളില്‍ മാറ്റം വരുത്തേണ്ട സാഹചര്യം വരികയാണെങ്കില്‍ അതിനനുസരിച്ചുള്ള നടപടികള്‍ കൈക്കൊള്ളാന്‍ അധികൃതര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലോകത്താകെ കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ഉയര്‍ന്ന താപനിലയാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം അന്റാര്‍ട്ടിക്കയില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയിരുന്നു. 18 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു രേഖപ്പെടുത്തിയത്.