| Monday, 3rd December 2018, 6:07 pm

ശരണമന്ത്രം രാഷ്ട്രീയ മുദ്രാവാക്യമാക്കി, ഭക്തരുടെ വേഷത്തിലെത്തിയവര്‍ ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞു; സുപ്രീംകോടതിയില്‍ സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശബരിമല വിഷയത്തില്‍ ഹൈക്കോടതിയുടെ കേസുകള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കി. ഇതുമായി ബന്ധപ്പെട്ട് 23 റിട്ട് ഹരജികള്‍ ഹൈക്കോടതിയില്‍ എത്തിയിട്ടുണ്ട്. ഈ ഹരജികളെല്ലാം സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഭരണഘടനയുടെ 139 എ പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറിയാണ് ഹരജി സമര്‍പ്പിച്ചത്. ഹൈക്കോടതി നടത്തിയ പരാമര്‍ശവും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ALSO READ: ഗോവധമാരോപിച്ച് യു.പിയില്‍ സംഘര്‍ഷം; കല്ലേറില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു

ജനുവരി 22ന് സുപ്രീംകോടതി ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കാന്‍ പോകുമ്പോള്‍ സമാന ഹരജികള്‍ ഹൈക്കോടതി പരിഗണിക്കുന്നത് ശരിയല്ലെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കോടതി വിധി നടപ്പാക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. എന്നാല്‍ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ വിധി നടപ്പാക്കുന്നതിന് തടസമുണ്ടാക്കുന്നുവെന്നുമാണ് സര്‍ക്കാര്‍ വാദം.

ALSO READ: നവോത്ഥാന സംഘടനകളോട് ചെന്നിത്തലയ്ക്ക് പുച്ഛം; പ്രതിപക്ഷത്തിന് സ്വന്തമായി ഒരു കാഴ്ചപ്പാട് വേണമെന്നും മുഖ്യമന്ത്രി

ശബരിമലയില്‍ സുപ്രീംകോടതി വിധിയ്‌ക്കെതിരെ തീവ്രവലതുപക്ഷസംഘടനകള്‍ രംഗത്തെത്തിയെന്നും ഹരജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ശരണമന്ത്രം രാഷ്ട്രീയമുദ്രാവാക്യമായെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഭക്തരുടെ വേഷത്തില്‍ എത്തിയവര്‍ ദര്‍ശനത്തിന് എത്തിയ യുവതികളെ ആക്രമിച്ചു. ഭക്തരെയും ക്ഷേത്രത്തെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒരുക്കിയ സന്നാഹങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. സര്‍ക്കാര്‍ ഒരുക്കിയ സുരക്ഷാ നിയന്ത്രണങ്ങള്‍ സംരക്ഷിക്കാന്‍ സുപ്രീം കോടതി ഇടപെടണമെന്നും അല്ലെങ്കില്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടിലാകുമെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more