| Sunday, 23rd May 2021, 6:06 pm

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോം പരിഗണനയിലെന്ന് സാംസ്‌കാരിക മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മലയാളത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോം കൊണ്ടുവരുന്നത് പരിഗണനയിലുണ്ടെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ മന്ത്രിയോട് ചോദിക്കാം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ഒ.ടി.ടി പ്ലാറ്റ് ഫോം നിര്‍മ്മിക്കുന്നത് ആലോചിക്കുന്നുണ്ടെന്നും ഇതിന്റെ സാങ്കേതിക കാര്യങ്ങള്‍ ആലോചിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഒരു പ്ലാറ്റ്‌ഫോം തുടങ്ങുമ്പോള്‍ പല കാര്യങ്ങളും ആലോചിക്കേണ്ടതുണ്ടെന്നും ഇതിന്റെ മോശം വശങ്ങളും പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നിലവാരമുയര്‍ത്താനുള്ള പദ്ധതികള്‍ പണിപ്പുരയിലാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ടന്റ് ഹോസ്റ്റിങ് പ്ലാറ്റ്‌ഫോമുകളായി തുടങ്ങിയ ഓഡിയോ – വീഡിയോ ഹോസ്റ്റിംഗ്, സ്ട്രീമിംഗ് സേവനങ്ങളാണ് ഒ.ടി.ടി അഥവ ഓവര്‍ ദി ടോപ്. പിന്നീട് അതിവേഗം ഹ്രസ്വ ചിത്രങ്ങളുടെയും ഡോക്യുമെന്ററി, വെബ്സീരിസ് മുതലായവയുടെയും നിര്‍മാണത്തിലേക്കും സംപ്രേഷണത്തിലേക്കും വ്യാപിച്ചു.

പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന നിരവധിയായ ഉള്ളടക്കമാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലുള്ളത്. മിക്ക ഒ.ടി.ടി പ്ലാറ്റ്ഫോമുകളും പൊതുവായി ചില ഉള്ളടക്കം സൗജന്യമായും ചിലത് സബ്സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തിലുമാണ് ലഭ്യമാക്കുന്നത്.

ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ പല മലയാളചിത്രങ്ങളും ഒ.ടി.ടിയില്‍ റിലീസ് ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Kerala Govt OTT Platform Saji Cheriyan

We use cookies to give you the best possible experience. Learn more