തിരുവനന്തപുരം: ഇതര-സംസ്ഥാനക്കാര്‍ക്ക് പാര്‍പ്പിടമൊരുക്കുന്ന കേരളസര്‍ക്കാരിന്റെ “അപ്നാ ഘര്‍” പദ്ധതി പൂര്‍ത്തിയായി. സംസ്ഥാന തൊഴില്‍വകുപ്പിന്റെയും കിറ്റ്‌കോയുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പദ്ധതിയുടെ നിര്‍മ്മാണച്ചുമതല
തൃശ്ശൂരിലെ കോസ്റ്റ്‌ഫോര്‍ഡിനായിരുന്നു.
നിര്‍മ്മാണം പുര്‍ത്തിയായ കെട്ടിടം ജനുവരിയില്‍ താമസത്തിന് തുറന്നു നല്‍കും. കഞ്ചിക്കോട് കിന്‍ഫ്രപാര്‍ക്കില്‍ 69 സെന്റിലാണ് പാര്‍പ്പിടസമുച്ചയം നിര്‍മ്മിച്ചിരിക്കുന്നത്. പാര്‍പ്പിടങ്ങള്‍ തൊഴിലാളികള്‍ക്ക് വാടകാടിസ്ഥാനത്തില്‍ നല്‍കാനാണ് നീക്കം.
Also Read: നാലുവര്‍ഷത്തിനുള്ളില്‍ എ.ടി.എം കാര്‍ഡുകള്‍ അപ്രസക്തമാകുമെന്ന് നീതി ആയോഗ് ചെയര്‍മാന്‍
ഒരു മുറിയില്‍ പന്ത്രണ്ട് പേര്‍ക്ക് താമസിക്കാനാവശ്യമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതാണ് അപ്‌ന ഘറിന്റെ സവിശേഷത. പത്തുകോടിയാണ് പദ്ധതിയുടെ ആകെ നിര്‍മ്മാണ തുക.
തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ അടുത്ത ഘട്ടമായി അപ്‌നാ ഘര്‍ നിര്‍മ്മിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെക്യൂരിറ്റി സംവിധാനവും ഫ്‌ലാറ്റിലുണ്ടാകും.