കാസര്‍കോട്ടെ കന്നട സ്ഥലങ്ങളുടെ പേര് കേരള സര്‍ക്കാര്‍ മാറ്റുകയാണോ? സത്യാവസ്ഥ ഇതാണ്
അന്ന കീർത്തി ജോർജ്

കാസര്‍ഗോഡ് ജില്ലയിലെ പത്തോളം സ്ഥലങ്ങളുടെ കന്നട ഭാഷയിലുള്ള പേര് മലയാളത്തിലാക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചതായി വാര്‍ത്തകള്‍ വരുന്നു. ഈ നീക്കത്തിനെതിരെ കര്‍ണാടകയിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ എതിര്‍പ്പറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുന്നു. കന്നട സംസ്‌കാരത്തെ ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ ഈ ശ്രമത്തെ എതിര്‍ക്കണമെന്ന് കര്‍ണാടകയില്‍ നിന്ന് ശക്തമായ പ്രതിഷേധമുയരുന്നു.

കഴിഞ്ഞ ദിവസം വിവിധ ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയായിരുന്നു ഇത്. വാര്‍ത്തയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ വാഗ്വാദങ്ങളും ചര്‍ച്ചകളും ആരംഭിച്ചു. ഭാഷാന്യൂനപക്ഷങ്ങളെ കേരള സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന തരത്തില്‍ കേരളത്തിലെ ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു.

എന്നാല്‍ ചില മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കേരള സര്‍ക്കാര്‍ ഇത്തരത്തിലുള്ള നടപടി പോയിട്ട്, ഇങ്ങനെയൊരു സംഭവമേ അറിഞ്ഞിട്ടില്ലെന്നാണ് കണ്ടെത്തിയത്. ഇപ്പറയുന്ന ഗ്രാമങ്ങളിലെ നാട്ടുകാര്‍ പോലും തങ്ങളുടെ നാടിന്റെ പേര് മാറ്റുന്ന വിഷയം അറിഞ്ഞിട്ടില്ലെന്ന് തുറന്നു പറയുന്നു.

എങ്കില്‍ പിന്നെ എങ്ങനെയാണ് കര്‍ണാടക മുഖ്യമന്ത്രിയടക്കം ഇടപെടുന്ന രീതിയില്‍ കന്നട ഗ്രാമപ്പേരുകള്‍ മാറ്റുന്നുവെന്ന വ്യാജവാര്‍ത്ത പടര്‍ന്നുപിടിച്ചത്? എന്താണ് ഈ സംഭവത്തിലെ സത്യാവസ്ഥ? ആരാണ് ഈ പേരുമാറ്റല്‍ വാര്‍ത്തയിലൂടെ ലാഭം കൊയ്യാന്‍ ശ്രമിക്കുന്നത്? ഡൂള്‍ എക്‌സ്‌പ്ലെയ്‌നര്‍ പരിശോധിക്കുന്നു.

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.