| Thursday, 11th June 2020, 12:34 pm

'ചാര്‍ജ് വര്‍ദ്ധനവ് തീരുമാനിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്, കോടതി ഇടപെടുന്നത് ശരിയല്ല'; സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: ബസ് ചാര്‍ജ് വര്‍ദ്ധനവ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍.

സിംഗിള്‍ ബെഞ്ചിന്റെ സ്റ്റേ നിയമപരമായി നിലനില്‍ക്കുന്നതല്ല എന്നാണ് സര്‍ക്കാരിന്റെ വാദം. ചാര്‍ജ് വര്‍ദ്ധനവ് അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ സര്‍ക്കാരിനാകുമെന്നും മോട്ടോര്‍ വാഹനനിയമപ്രകാരം സര്‍ക്കാരിന് ഇതിന് അവകാശമുണ്ടെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ദ്ധനവ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോ
തി സ്‌റ്റേ ചെയ്തിരുന്നു. സ്വകാര്യ ബസുകളില്‍ നേരത്തെ വര്‍ദ്ധിപ്പിച്ച നിരക്കില്‍ തന്നെ പണം ഈടാക്കമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. കോടതിയുടെ ഈ തീരുമാനത്തിനെതിരെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ രംഗത്തെത്തിയത്.

ബസ് ചാര്‍ജ് വര്‍ദ്ധനവ് പഠിക്കാന്‍ നിയമിച്ച രാമചന്ദ്രന്‍ കമ്മീഷന്‍ രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വര്‍ദ്ധനവ് നടപ്പാക്കാനാവുള്ളൂ എന്നായിരുന്നു ഗതാഗതി മന്ത്രി എ.കെ സശീന്ദ്രന്റെ നിലപാട്.
നഷ്ടം സഹിച്ച് ബസ് സര്‍വ്വീസ് നടത്തില്ലെന്ന് വ്യക്തമാക്കി ബസ് ഉടമകളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ കോടതി ഉത്തരവ് ഇറക്കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more