| Monday, 26th September 2016, 6:20 pm

പ്രവേശന നടപടികള്‍ ചട്ടവിരുദ്ധം; അമൃത മെഡിക്കല്‍ കോളേജിനെതിരെ സംസ്ഥാന സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃതയുടെ പ്രവേശന നടപടികള്‍ ചട്ടവിരുദ്ധമാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.


ന്യൂദല്‍ഹി:അമൃത മെഡിക്കല്‍ കോളേജിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. സുപ്രീംകോടതിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സ്വന്തമായി പ്രവേശന നടപടികളുമായി മുന്നോട്ട് പോയതിനാലാണ് സര്‍ക്കാര്‍ അമൃത മെഡിക്കല്‍ കോളേജിനെതിരെ രംഗത്തെത്തിയത്. അമൃതയുടെ പ്രവേശന നടപടികള്‍ ചട്ടവിരുദ്ധമാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.
കല്‍പ്പിത സര്‍വകലാശാലയായ അമൃത മെഡിക്കല്‍ കോളേജിന് സ്വന്തമായി പരീക്ഷ നടത്താനും പ്രവേശന നടപടികള്‍ നടത്താനും അവകാശമില്ലെന്നും സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചതായി  റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു.

യു.ജി.സി നിയമപ്രകാരം കല്‍പ്പിതസര്‍വകലാശാലകള്‍ കേന്ദ്രീകൃത കൗണ്‍സിലിന്റെ ഭാഗമാണ്. ഇതിനാല്‍ തന്നെ നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള കേന്ദ്രീകൃത അല്ലോട്ട്‌മെന്റിലൂടെയാണ് ഇവിടങ്ങളിലേക്ക് വിദ്യാര്‍ഥി പ്രവേശനം നടത്തേണ്ടത്. ഇതിനാല്‍ ഉടന്‍ അമൃത നടത്തിയ പരീക്ഷയും പ്രവേശന നടപടികളും നിലനില്‍ക്കില്ലെന്നും, ഇത് റദ്ദാക്കണമെന്നുമാണ് കേരളം ആവശ്യപ്പെട്ടത്.

മഹാരാഷ്ട്രയിലെ കല്‍പ്പിത സര്‍വകലാശാലയ്‌ക്കെതിരെ സര്‍ക്കാര്‍ മഹാരാഷ്ട്രസര്‍ക്കാര്‍ നല്‍കിയ ഹരജിയുടെ വാദത്തിനിടയാണ് കേരളം നിലപാട് വ്യക്തമാക്കിയത്. അമൃതയ്‌ക്കെതിരെ കൂടുതല്‍ വാദങ്ങള്‍ നാളെ സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

കേരള, മഹാരാഷ്ട്ര ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തില്‍ പ്രവേശന നടപടികളാരംഭിച്ചുവെന്നും, 85 ശതമാനം നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയായെന്നുമായിരുന്നു സുപ്രീംകോടതിയില്‍ മഹാരാഷ്ട്രയുടെ വാദം.

2004ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍, മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയാക്കേണ്ട തീയതി അടുത്തുവെന്ന് കണ്ടാണ് കേസ് കോടതി അടിയന്തിരമായി പരിഗണിച്ചത്. കേസിന്റെ വാദം നാളെയും തുടരും.

കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ കല്‍പ്പിത സര്‍വകലാശാലയുടെ പ്രവേശന നടപടികള്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇത് തങ്ങള്‍ക്കും ഗുണകരമാകുമെന്ന വിശ്വാസത്തിലാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍.

ഈ വിധി രാജ്യത്താകെ നടപ്പിലാക്കി, പ്രവേശനം നീറ്റില്‍ നിന്ന് മാത്രമാക്കണമെന്ന് കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ കേസിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍, കേരളത്തിന് അമുകൂലമായ വിധി സുപ്രീംകോടതിയില്‍ നിന്നുണ്ടാകുമെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ പ്രതീക്ഷ

We use cookies to give you the best possible experience. Learn more