തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിയ്ക്കുന്നതിനും പുതിയ അപേക്ഷകള്‍ക്കും ആധാര്‍ പരിശോധന നിര്‍ബ്ബന്ധമാക്കിയ ഉത്തരവ് പിന്‍വലിയ്ക്കാനാവശ്യപ്പെട്ടുകൊണ്ട് കല്യാണി മേനോന്‍ സെന്‍ കേരള സര്‍ക്കാരിന് നോട്ടീസയച്ചു. സിറ്റിസണ്‍ ആക്ടിവിസ്റ്റും കെ. എസ് പുട്ടസാമി vs യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ റിട്ട് പെറ്റീഷന്‍ സമര്‍പ്പിച്ചവരിലൊരാളുമാണ് കല്യാണി മേനോന്‍ സെന്‍.
റീ-തിങ്ക് ആധാര്‍, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്, ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍, ആര്‍ട്ടിക്കിള്‍ 21 എന്നീ സംഘടനകളുടെ പിന്തുണയോടെ കല്യാണി മേനോന്‍ സെന്‍ സര്‍ക്കാരിന് നോട്ടീസയച്ചത്.
കേരളസര്‍ക്കാരിന്റെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പിന്റെ ഉത്തരവ് പി.എസ്.സി വഴിയുള്ള അപേക്ഷകളും നിയമനങ്ങള്‍ക്കും ഒറ്റത്തവണ ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ളതാണ്. ഇത് സുപ്രീംകോടതി കെ. എസ് പുട്ടസാമി vs യൂണിയന്‍ ഓഫ് ഇന്ത്യ കേസിലെ വിധിയ്ക്കു വിരുദ്ധമാണെന്ന് നോട്ടീസ് ചൂണ്ടിക്കാണിക്കുന്നു.
കേസിലെ അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം ഇന്ത്യാ ഗവണ്‍മെന്റിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നുള്ള സബ്‌സിഡി ആനുകൂല്യങ്ങളുടെ വിതരണം, പാന്‍കാര്‍ഡുമായി ബന്ധിപ്പിയ്ക്കല്‍ എന്നീ ആവശ്യങ്ങള്‍ക്കു മാത്രമായി ആധാര്‍ നിജപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ ആധാര്‍ നിയമത്തിലെ 57-ാം വകുപ്പ് വെട്ടിച്ചുരുക്കുകയും ചെയ്തിട്ടുണ്ടെന്നും നോട്ടീസില്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ