| Thursday, 2nd January 2020, 10:38 pm

'ഇരിക്കുന്ന സ്ഥാനത്തിന്റെ ഔന്നത്യം മാനിച്ചു കൊണ്ടാകണം ഗവര്‍ണര്‍ അഭിപ്രായം പറയേണ്ടത്'; ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൗരത്വ ഭേദഗതി വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിനെ വിമര്‍ശിച്ച് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ പദവിക്ക് അതിന്റേതായ ഉയര്‍ച്ചയും മാന്യതയും ഉണ്ടെന്ന് രമേശ് ചെന്നിത്തല മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഗവര്‍ണര്‍ പദവി ഒരു രാഷ്ട്രീയ പദവിയല്ലെന്നും ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാന്‍ അദ്ദേഹത്തിന് കഴിയണമെന്നും ചെന്നിത്തല പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇരിക്കുന്ന സ്ഥാനത്തിന്റെ ഔന്നത്യം മാനിച്ചു കൊണ്ടാകണം ഗവര്‍ണര്‍ അഭിപ്രായം പറയേണ്ടത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണകക്ഷിയുമായോ പ്രതിപക്ഷവുമായോ ഒരു തര്‍ക്കവുമില്ലാതെ ഭരണം നടത്തിയ ഗവര്‍ണര്‍ ആയിരുന്നു മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവമെന്നും ചെന്നിത്തല പറയുന്നു.

നേരത്തേ ഗവര്‍ണര്‍ക്കെതിരെ ആരോപണവുമായി കെ.മുരളീധരന്‍ രംഗത്തു വന്നിരുന്നു.
ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണര്‍ എന്ന് വിളിക്കുന്നില്ലെന്നും അദ്ദേഹം ബി.ജെ.പി ഏജന്റ് മാത്രമാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാജി വെച്ചില്ലെങ്കില്‍ തെരുവിലിറങ്ങാന്‍ സമ്മതിക്കില്ല. ഗവര്‍ണര്‍ പരിധി വിട്ടാല്‍ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും കെ. മുരളീധരന്‍ പറഞ്ഞു. പദവിയിലിരിക്കുമ്പോള്‍ പാലിക്കുന്ന മിതത്വത്തിന് അനുസരിച്ചേ ആദരം ലഭിക്കൂവെന്നും കെ. മുരളീധരന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more