| Saturday, 5th January 2019, 10:25 pm

ഹർത്താൽ അക്രമത്തെ സംബന്ധിച്ച് ഗവർണർ പി. സദാശിവം കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഇപ്പോഴത്തെ ക്രമസമാധാന നിലയെക്കുറിച്ച് ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനാണ് ഗവര്‍ണര്‍ പി. സദാശിവം റിപ്പോർട്ട് നൽകിയത്. ഹർത്താലിൽ കേരളം ആകമാനം നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഗവർണ്ണർ കേന്ദ്രത്തിനു റിപ്പോർട്ട് നൽകിയത്.

Also Read ശബരിമലയില്‍ നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി

​ഫോണിലൂടെയാണ് ഗവർണ്ണർ ആഭ്യന്തര മന്ത്രിക്ക് റിപ്പോർട്ട് നൽകിയത്. കഴിഞ്ഞ രണ്ട് ദിവസത്തെ ക്രമസമാധാനനിലയെക്കുറിച്ചുള്ള
റിപ്പോര്‍ട്ടാണ് ഗവർണ്ണർ നൽകിയത്.

Also Read യുവതികളുടെ ശബരിമല പ്രവേശനം ശബരിമല പ്രതിഷേധത്തിന്റെ പരാജയമെന്ന് രാഹുൽ ഈശ്വർ

ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് പലയിടങ്ങളിലായി നടന്ന അക്രമങ്ങളില്‍ ഗവര്‍ണര്‍ പി. സദാശിവം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോര്‍ട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ശബരിമലയില്‍ കനകദുർഗ്ഗ, ബിന്ദു എന്നീ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പലയിടത്തും വ്യാപക അക്രമങ്ങള്‍ നടന്നിരുന്നു. സംസ്ഥാനത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

We use cookies to give you the best possible experience. Learn more