മരട് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍; ഫ്‌ളാറ്റ് പൊളിക്കാതെ നിവൃത്തിയില്ലെന്ന് ചീഫ് സെക്രട്ടറി
Kerala News
മരട് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍; ഫ്‌ളാറ്റ് പൊളിക്കാതെ നിവൃത്തിയില്ലെന്ന് ചീഫ് സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th September 2019, 10:43 am

മരടിലെ ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ തീരുമാനിച്ച് കേരള സര്‍ക്കാര്‍. മന്ത്രിസഭ യോഗത്തിലാണ് ഈ തീരുമാനം.

ഉടമകളെ പുനരധിവസിപ്പിക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ പരിഗണിക്കും. ഫ്‌ളാറ്റ് പൊളിക്കാതെ നിവൃത്തിയില്ലെന്ന് ചീഫ് സെക്രട്ടറി യോഗത്തെ അറിയിച്ചു.

മരട് ഫ്ളാറ്റ് പൊളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നു. ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിനാണ് ചുമതല. മരട് നഗരസഭാ സെക്രട്ടറിയുടെ ചുമതലയാണ് നല്‍കിയത്. സമയബന്ധിതമായി പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫ്‌ളാറ്റുകള്‍ ഒഴിയണമെന്ന നഗരസഭാ നോട്ടീസ് ചോദ്യം ചെയ്ത് ഫ്‌ളാറ്റുടമകള്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഫ്ളാറ്റുകളിലെ വൈദ്യുതിയും ഗ്യാസ് കണക്ഷനും വിച്ഛേദിക്കാനുള്ള നടപടികളിലേക്കാണ് നഗരസഭ നീങ്ങുന്നത്. ഇത് സംബന്ധിച്ച് കെ.എസ്.ഇ.ബിയ്ക്കും എണ്ണ കമ്പനികള്‍ക്കും നഗരസഭ കത്തുനല്‍കി.

ഹോളി ഫെയ്ത്ത് അപ്പാര്‍ട്ട്‌മെന്റ്, ഗോള്‍ഡന്‍ കായലോരം എന്നിവിടങ്ങളിലെ താമസക്കാരായ രണ്ട് പേര്‍ നഗരസഭയുടെ ഒഴിപ്പിക്കല്‍ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടികാട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ സുപ്രീം കോടതി ഉത്തരവിനെക്കുറിച്ച് ഉടമകള്‍ക്ക് അറിവില്ലെ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഹരജിയും രാജ്യത്തെ മറ്റൊരു കോടതിയും പരിഗണിക്കരുതെന്ന സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹരജി തള്ളിയിരുന്നു. നിയമലംഘനം നടത്തുന്നവര്‍ക്കുള്ള പാഠമാണ് മരട് വിധിയെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.