| Wednesday, 11th September 2019, 11:42 am

ഗതാഗത നിയമ ലംഘനത്തിലുള്ള പിഴത്തുകയില്‍ ഇളവ് വരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗതാഗത നിയമ ലംഘനത്തിലുള്ള പിഴത്തുകയില്‍ ഇളവ് വരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. നിയമവശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത സെക്രട്ടറി കെ.ആര്‍ ജ്യോതിലാലിനെ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ചുമതലപ്പെടുത്തി.

ഈ മാസം 16നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. നിയമം നടപ്പാക്കാത്ത സംസ്ഥാനങ്ങളുടെ മാതൃകകള്‍ പരിശോധിച്ചായിരിക്കും സംസ്ഥാന സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്.

ഒരിക്കല്‍ വിഞ്ജാപനം ചെയ്ത നിയമം പിന്‍വലിക്കാന്‍ കഴിയില്ലെന്ന നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്ന് പിഴത്തുക കുറച്ച് നിയമം നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗതാഗത നിയമലംഘനങ്ങള്‍ക്ക് വന്‍പിഴ ഈടാക്കുന്ന മോട്ടോര്‍ വാഹന നിയമഭേദഗതി ബില്ലിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് നിയമം നടപ്പാക്കുന്നത് പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരിക്കുന്നത്.

നിയമം നടപ്പാക്കാത്ത സംസ്ഥാനത്തെ സാഹചര്യങ്ങളും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. ഗുജറാത്തില്‍ പിഴത്തുക പകുതിയായി കുറച്ച സാഹചര്യവും നോക്കുന്നുണ്ട്. റിപ്പോര്‍ട്ട് അനുകൂലമാണെങ്കില്‍ ഗുജറാത്തിലേത് പോലെ പിഴത്തുക പകുതിയായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ആലോചന.

അതേസമയം, ഓണക്കാലമായത് കൊണ്ട് കര്‍ശനമായ വാഹനപരിശോധന വേണ്ടെന്ന നിര്‍ദേശം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്.

ട്രാഫിക് നിയമലംഘനങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് പിഴയില്‍ വന്‍ വര്‍ധനവാണ് കേന്ദ്ര സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. ഹെല്‍മെറ്റ് ഇല്ലാതെ വണ്ടിയോടിച്ചാല്‍ 1000, മദ്യപിച്ച് വാഹനമോടിച്ചാല്‍ 1000 എന്നിങ്ങനെയാണ് പിഴ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ ഉമടയ്ക്ക് മൂന്നുവര്‍ഷം തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. വാഹന രജിസ്‌ട്രേഷന്‍ ഒരുവര്‍ഷത്തേക്ക് റദ്ദാക്കുകയും ചെയ്യും. പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ച് പിടിക്കപ്പെടുന്നവര്‍ക്ക് 25ാം വയസിലേ ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കൂവെന്നും പുതിയ നിയമത്തില്‍ പറയുന്നു.

സിഗ്നല്‍, വണ്‍വേ ലംഘനം, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയ്ക്കുള്ള പിഴ 1000 രൂപയില്‍ നിന്നും 5000 രൂപയാക്കി. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് മാത്രമല്ല, ഡ്രൈവിങ്ങിനിടെ കയ്യില്‍ പിടിക്കുന്നതും നിയമലംഘനമാകും.

We use cookies to give you the best possible experience. Learn more