തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ദാന പദ്ധതിയൊരുക്കി സംസ്ഥാന സര്‍ക്കാര്‍.
ഇതിന്റെ ഭാഗമായി തൊഴില്‍രഹിതരായ യുവജനങ്ങളെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തൊഴില്‍ രഹിതരായ യുവതി- യുവാക്കളെ സ്വകാര്യ സംരംഭങ്ങളില്‍ അപ്രന്റീസുകളോ, ഇന്റേണുകളോ ആയി ജോലി നല്‍കിയാല്‍ സംരംഭകര്‍ക്ക് തൊഴിലുറപ്പ് കൂലി സബ്‌സിഡിയായി നല്‍കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
അപ്രന്റീസുകളായും മറ്റും പോകുന്ന യുവാക്കള്‍ക്ക് പൈസയൊന്നും ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. എന്നാല്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാകുന്നതോടെ ജോലിചെയ്യുന്ന യുവജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി സംരംഭകര്‍ കൂലി നല്‍കുന്ന രീതിയുണ്ടാവും.
നൂതനമായ ഇത്തരം നടപടികളിലൂടെ കൊവിഡ് കാലത്ത് കുടുംബങ്ങളിലുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും തൊഴില്‍രഹിതരായ യുവജനങ്ങള്‍ക്കും സംരംഭകര്‍ക്കും തൊഴിലുറപ്പ് പദ്ധതിയുടെ ഈ നടപടിയിലൂടെ ആശ്വാസമാകുമെന്നും മന്ത്രി അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തൊഴില്‍രഹിതരായ യുവജനങ്ങള്‍ക്ക് വരുമാനം ഉറപ്പുവരുത്താന്‍ അഭ്യസ്തവിദ്യരായ യുവതി- യുവാക്കളെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും.
യുവതി- യുവാക്കളെ സ്വകാര്യ സംരംഭങ്ങളില്‍ അപ്രന്റീസുകളോ, ഇന്റേണുകളോ ആയി ജോലി നല്‍കിയാല്‍ സംരംഭകര്‍ക്ക് തൊഴിലുറപ്പ് കൂലി സബ്‌സിഡിയായി നല്‍കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുക.
അപ്രന്റീസുകളായും മറ്റും പോകുന്ന യുവാക്കള്‍ക്ക് പൈസയൊന്നും ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. എന്നാല്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാകുന്നതോടെ ജോലിചെയ്യുന്ന യുവജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി സംരംഭകര്‍ കൂലി നല്‍കുന്ന രീതിയുണ്ടാവും.
നൂതനമായ ഇത്തരം നടപടികളിലൂടെ കൊവിഡ് കാലത്ത് കുടുംബങ്ങളിലുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തൊഴില്‍രഹിതരായ യുവജനങ്ങള്‍ക്കും സംരംഭകര്‍ക്കും തൊഴിലുറപ്പ് പദ്ധതിയുടെ ഈ നടപടിയിലൂടെ ആശ്വാസമേകും.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights; Kerala Government Set Up Employment Programmes For Youth