| Saturday, 7th March 2020, 7:14 pm

സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകര്‍ക്കും ഇനി മുതല്‍ പ്രസവാവധി; വിജ്ഞാപനം പുറത്തിറക്കി കേരള സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസവാവധി ആനുകൂല്യം നല്‍കുന്ന അന്തിമ വിജ്ഞാപനം പുറത്തിറക്കി കേരള സര്‍ക്കാര്‍. ആറുമാസത്തെ ശമ്പളാനുകൂല്യത്തോടെയാണ് അവധി.

വനിതാദിന സമ്മാനമായാണ് സ്ത്രീകള്‍ക്ക് പ്രസവാനുകൂല്യം നല്‍കാനുള്ള വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

രാജ്യത്താദ്യമായാണ് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് പ്രസവാനുകൂല്യം നല്‍കുന്നവരുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത്. ഇതു സംബന്ധിച്ച് നേരത്തേ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നെങ്കിലും കേന്ദ്രാനുമതി വേണ്ടിയിരുന്നതിനാല്‍ വിജ്ഞാപനമിറക്കുന്നത് വൈകിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2019 ഓഗസ്റ്റ് 28ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ കേന്ദ്രാനുമതി തേടാന്‍ തീരുമാനിക്കുകയായിരുന്നു. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചതോടു കൂടിയാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.

ശമ്പളത്തോടെ 26 ആഴ്ചക്കാലമാണ് പ്രസവാനുകൂല്യം ലഭ്യമാവുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more