ഷവര്‍മയുണ്ടാക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍
Kerala News
ഷവര്‍മയുണ്ടാക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st September 2022, 5:12 pm

തിരുവനന്തപുരം: ഷവര്‍മയുണ്ടാക്കാന്‍ പ്രത്യേക നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഷവര്‍മയുണ്ടാക്കിയാല്‍ അഞ്ച് ലക്ഷം രൂപ പിഴയടക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

തുറന്ന പരിസരത്തും പൊടി നിറഞ്ഞ അന്തരീക്ഷത്തിലും ഷവര്‍മയുണ്ടാക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. നാലു മണിക്കൂറിന് ശേഷം ബാക്കി വരുന്ന ഇറച്ചി ഷവര്‍മയില്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. പാഴ്‌സല്‍ തീയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം.

ഷവര്‍മ മൂലമുണ്ടാകുന്ന ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ഷവര്‍മയ്ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. എല്ലാ ഭക്ഷ്യ വസ്തുക്കളേയും പോലെ ഷവര്‍മയും ഫുഡ് സേഫ്റ്റിയുടെ ലൈസന്‍സ് വേണം.

ഷവര്‍മ പാചകം ചെയ്യുന്നയാള്‍ക്കും വിതരണക്കാരനും ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റുണ്ടാകണം. FSSAI അംഗീകൃത വിതരണക്കാരില്‍ നിന്നും മാത്രമാണ് സാധനങ്ങള്‍ വാങ്ങാന്‍ അനുമതിയുള്ളത്. പച്ചക്കറിയുടെ ഉപയോഗത്തിനും നിയന്ത്രണങ്ങളുണ്ട്.

Content Highlight: Kerala government put forward various guidelines for the preparation of shawarma