ജിഷ്ണു കേസ്; കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
Kerala
ജിഷ്ണു കേസ്; കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st March 2017, 6:29 pm

തിരുവനന്തപുരം: ജിഷ്ണു പ്രണോയി കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. തെളിവുകള്‍ പരിശോധിക്കാതെയാണ് കേസില്‍ ജാമ്യം അനുവദിച്ചതെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു.


Also read കോഹ്‌ലി കളിക്കളത്തിലെ ഡൊണാള്‍ഡ് ട്രംപ്: ഓസീസ് മാധ്യമങ്ങള്‍ 


പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയെ ഹോസ്റ്റല്‍ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത് കേസില്‍ ഒന്നാം പ്രതിയാണ് പി. കൃഷ്ണദാസ്.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്നാണ് കൃഷ്ണദാസ് മൂന്‍കൂര്‍ ജാമ്യം നേടിയിരുന്നത്. ആവശ്യമായ രേഖകള്‍ പരിശോധിക്കാതെയാണ് കേസില്‍ ജാമ്യം അനുവദിച്ചതെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

ലക്കിടി കോളേജില്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസുമായി ബന്ധപ്പെട്ട് കൃഷ്ണദാസ് റിമാന്‍ഡിലാണിപ്പോള്‍.