| Sunday, 1st March 2020, 5:29 pm

ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി സര്‍ക്കാര്‍ ഇടപെടല്‍; നോര്‍ക്കയെ ചുമതലപ്പെടുത്തിയെന്ന് ജെ മേഴ്‌സിക്കുട്ടിയമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍. നടപടികള്‍ക്ക് നോര്‍ക്കയെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. ഇറാനിലെ ഇന്ത്യന്‍ എം.ബ.സിയുമായി നോര്‍ക്ക സി.ഇ.ഒ ബന്ധപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍നിന്നു പോയ 23 മത്സ്യബന്ധനത്തൊഴിലാളികളാണ് ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത്. കോവിഡ്-19 ഭീഷണിയെ തുടര്‍ന്ന് ഇറാനില്‍ ജാഗ്രതാനിര്‍ദേശം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഇവര്‍ക്ക് മുറിയില്‍നിന്നു പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. ഇറാനിലെ അസലൂരിലാണ് ഇവരുള്ളത്.

തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, പൊഴിയൂര്‍, മറയനാട് എന്നിവിടങ്ങളില്‍നിന്നു പോയ മത്സ്യത്തൊഴിലാളികളാണ് ഇവര്‍. നാലുമാസം മുമ്പാണ് ഇവര്‍ ഇറാനിലേക്ക് പോയത്.

മുറിയില്‍ ആഹാരം പോലും ഇവര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് വിവരം. സ്‌പോണ്‍സര്‍മാരുമായും ബന്ധപ്പെടാന്‍ കഴിയുന്നില്ല. കുടുങ്ങിക്കിടക്കുന്നവരുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

We use cookies to give you the best possible experience. Learn more