തിരുവനന്തപുരം: കാന്‍ ചലച്ചിത്ര മേളയില്‍ ഗ്രാന്‍ഡ് പ്രി പുരസ്‌കാരം നേടിയ മലയാളി താരങ്ങളെ ആദരിച്ച് കേരള സര്‍ക്കാര്‍. ‘ഓള്‍ വി ഇമേജിന്‍ ആസ് ലൈറ്റ്’ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതി, ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂണ്‍ എന്നിവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപഹാരം സമ്മാനിച്ചു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ചടങ്ങിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
കുവൈത്ത് തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് ആഘോഷപരിപാടികള്‍ ഒഴിവാക്കി സെക്രട്ടേറിയറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ ലളിതമായാണ് ചടങ്ങുകള്‍ നടന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കലാജീവിതത്തില്‍ ഇനിയും വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി താരങ്ങള്‍ക്ക് ആശംസ നേരുകയും ചെയ്തു.