തിരുവനന്തപുരം: അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയന്റെയും മറ്റു മന്ത്രിമാരുടെയും വകുപ്പുകള്‍ വ്യക്തമാക്കി ഔദ്യോഗിക സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങി.
ആഭ്യന്തരത്തിന് പുറമെ പൊതുഭരണം, ആസൂത്രണം, ന്യൂനപക്ഷ ക്ഷേമം തുടങ്ങിയവ മുഖ്യമന്ത്രിയുടെ വകുപ്പുകളാണ്.
ഇതിന് പുറമെ പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ഐടി, മെട്രോ റെയില്‍, ,വിജിലന്‍സ്, ഫയര്‍ ഫോഴ്‌സ്, ജയില്‍, മറ്റ് മന്ത്രിമാര്‍ക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളും മുഖ്യമന്ത്രിയുടെ കീഴിലായിരിക്കും.
മറ്റുമന്ത്രിമാരുടെ വകുപ്പുകള്‍,
കെ രാജന്‍ – റവന്യു, സര്‍വേ, ലാന്റ് റെക്കോര്‍ഡ്‌സ്, ഭൂപരിഷ്‌കരണം
റോഷി അഗസ്റ്റിന്‍ – ജലവിതരണ വകുപ്പ്, ഭൂഗര്‍ഭ ജല വകുപ്പ്
കെ.കൃഷ്ണന്‍കുട്ടി – വൈദ്യുതി
എ.കെ ശശീന്ദ്രന്‍ – വനം, വന്യജീവി സംരക്ഷണം
അഹമ്മദ് ദേവര്‍കോവില്‍ – തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പുകള്‍
അഡ്വ. ആന്റണി രാജു – റോഡ് ഗതാഗതം, മോട്ടോര്‍ വെഹിക്കിള്‍, ജലഗതാഗതം
വി. അബ്ദുറഹിമാന്‍ – കായികം, വഖഫ്, ഹജ്ജ് തീര്‍ത്ഥാടനം, റെയില്‍വെ
ജി.ആര്‍ അനില്‍ – ഭക്ഷ്യ സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗല്‍ മെട്രോളജി
കെ.എന്‍ ബാലഗോപാല്‍ – ധനകാര്യം, ട്രഷറി, ഓഡിറ്റ്, കെഎഫ്‌സി തുടങ്ങിയവ
പ്രൊഫ. ആര്‍. ബിന്ദു – ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സര്‍വകലാശാലകള്‍ (കൃഷി, മൃഗസംരക്ഷണം, മെഡിക്കല്‍, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ ഒഴികെ), എന്‍ട്രസ് എക്‌സാം, എന്‍സിസി, എഎസ്എപി, സാമൂഹ്യനീതി
ചിഞ്ചുറാണി – ക്ഷീരവികസനം, മൃഗസംരക്ഷണം
എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ – എക്‌സൈസ്, തദ്ദേശ സ്വയംഭരണം, ഗ്രാമ വികസനം, നഗരാസൂത്രണം, കില
അഡ്വ. പി.എ മുഹമ്മദ് റിയാസ് – പി.ഡബ്ല്യു.ഡി, ടൂറിസം
പി. പ്രസാദ് – കൃഷി, മണ്ണ് സംരക്ഷണം, കാര്‍ഷിക സര്‍വകലാശാല, വെയര്‍ഹൗസിങ് കോര്‍പറേഷന്‍
കെ. രാധാകൃഷ്ണന്‍ – പിന്നോക്ക ക്ഷേമം, ദേവസ്വം, പാര്‍ലമെന്ററികാര്യം.
പി. രാജീവ് – നിയമം, വ്യവസായം, മൈനിങ് ആന്റ് ജിയോളജി, ഹാന്റ്‌ലൂം ആന്റ് ടെക്‌സ്‌റ്റൈല്‍, ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ്, കയര്‍, കശുവണ്ടി, പ്ലാന്റേഷന്‍ ഡയറക്ടറേറ്റ്
സജി ചെറിയാന്‍ – ഫിഷറീസ്, സാംസ്‌കാരികം, ചലച്ചിത്ര വികസന കോര്‍പറേഷന്‍, യുവജനകാര്യം
വി. ശിവന്‍കുട്ടി – പൊതുവിദ്യാഭ്യാസം, തൊഴില്‍, ഫാക്ടറീസ് ആന്റ് ബോയ്ലേര്‍സ്, ഇന്റസ്ട്രിയല്‍ ട്രൈബ്യൂണല്‍
വി. എന്‍ വാസവന്‍ – സഹകരണം, രജിസ്‌ട്രേഷന്‍
വീണ ജോര്‍ജ് – ആരോഗ്യം, കുടുംബ ക്ഷേമം, മെഡിക്കല്‍ വിദ്യാഭ്യാസം, മെഡിക്കല്‍ സര്‍വകലാശാല, ആയുഷ്, ഡ്രഗ്‌സ് കണ്‍ട്രോള്‍, വനിതാ ശിശു ക്ഷേമം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Departments of the Chief Minister and the Ministers have issued an official notification