തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാരുടെ കൂട്ട അവധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. കെ.എസ് പരീക്ഷ ഫെബ്രുവരിയില്‍ നടക്കാനിരിക്കെ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ കൂട്ട അവധി എടുക്കുന്നതിനെ വിലക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പരീക്ഷ എഴുതാന്‍ താത്പര്യമുള്ളവര്‍ക്ക് ജോലി ഉപേക്ഷിച്ച് പഠിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് പരീക്ഷയുമായി ബന്ധപ്പെട്ട് 50 ഓളം സെക്രട്ടറിയേറ്റ് ജീവനക്കാര്‍ അവധിയില്‍ പോയിരുന്നു. ഉദ്യോഗസ്ഥരുടെ കൂട്ട അവധി സെക്രട്ടറിയേറ്റ് പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരിക്കുകയാണെന്നും ജീവനക്കാര്‍ അവധി റദ്ദാക്കി ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നും ആവശ്യപ്പെടുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജനങ്ങളെ ബുദ്ധിമുട്ടിച്ച് സ്വന്തം കാര്യം നോക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.