തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എയുടെ ചീങ്കണ്ണിപ്പാലിയിലെ തടയണയിലെ ജലം ഒഴുക്കികളയണമെന്ന് ഹൈക്കോടതി. ജില്ലാ കളക്ടര്‍ക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.
അനുമതിയുമില്ലാതെയാണ് തടയണ നിര്‍മ്മിച്ചതെന്ന് സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. തടയണ പൊളിച്ചുമാറ്റണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
വനത്തിനുള്ളില്‍ തടയണ നിര്‍മ്മിച്ചത് അനധികൃതമായാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
നേരത്തെ തടയണ പൊളിച്ചുമാറ്റണമെന്ന് പെരിന്തല്‍മണ്ണ ആര്‍.ഡി.ഒയുടെ റിപ്പോര്‍ട്ടിലും ആവശ്യപ്പെട്ടിരുന്നു.
രണ്ടുവര്‍ഷം മുമ്പാണ് വനത്തിനുള്ളിലൂടെ ഒഴുകുന്ന അരുവി തടസ്സപ്പെടുത്തി അന്‍വര്‍ തടയണ നിര്‍മ്മിച്ചത്. ഇതിന് വനം വകുപ്പിന്റെയോ, ജലസേചന വകുപ്പിന്റെയോ അനുമതിയും ഉണ്ടായിരുന്നില്ല.