തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് സംഭവത്തില്‍ നയതന്ത്രബാഗിലൂടെ 230 കിലോ സ്വര്‍ണമാണ് കേരളത്തിലേക്ക് ആകെ കടത്തിയതെന്ന് റിപ്പോര്‍ട്ട്. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതില്‍ 30 കിലോഗ്രം സ്വര്‍ണം മാത്രമാണ് പിടികൂടിയത്. 200 കിലോ സ്വര്‍ണം കണ്ടെത്താന്‍ വിശദമായ അന്വേഷണം ആവശ്യമെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു.
ഈ മാസം അഞ്ചിന് തിരുവനന്തപുരത്താണ് 30 കിലോഗ്രം സ്വര്‍ണം പിടിച്ചത്. സ്വര്‍ണ്ണക്കടത്തിന് മുന്‍പ് ഡമ്മി പരീക്ഷണം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് ഡമ്മി ബാഗേജ് അയച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഡമ്മി പരീക്ഷണം. ഇത് വിജയമായതോടെയാണ് സ്വര്‍ണക്കടത്ത് തുടങ്ങിയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ