| Monday, 27th July 2020, 10:28 pm

അസമിന് കേരളത്തിന്റെ സഹായഹസ്തം; വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് രണ്ട് കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന അസമിന് കേരളം രണ്ട് കോടി രൂപ നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് സഹായം നല്‍കുക.

ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം ഇക്കാര്യം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

വെള്ളപ്പൊക്കം സംസ്ഥാനത്തെ 27 ലക്ഷം ജനങ്ങളെ നേരിട്ട് ബാധിച്ചുവെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചത്. അസമില്‍ 26 ജില്ലകളിലെ 2500 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്.

ബ്രഹ്മപുത്രയും പോഷകനദികളും കരകവിഞ്ഞൊഴുകുന്നത് ദുരിതത്തിന്റെ ആക്കം കൂട്ടി. ഗുവാഹട്ടി , തേസ്പൂര്‍, ദുബ്രി, ഗോല്‍പാറ എന്നിവിടങ്ങളില്‍ കനത്ത നാശനഷ്ടം ഉണ്ടാക്കി. 50,000 പേരെയാണ് 564 ദുരിതാശ്വാസ ക്യാമ്പുകളിലായി പാര്‍പ്പിച്ചിരിക്കുന്നത്.

കാസിരംഗ ദേശീയ ഉദ്യാനത്തിലെ 125 മൃഗങ്ങള്‍ ചത്തു. വെള്ളപ്പൊക്കത്തില്‍ 97 പേരും മണ്ണിടിച്ചിലില്‍ 26 പേര്‍ക്കും സംസ്ഥാനത്ത് ജീവന്‍ നഷ്ടമായി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more