[share]
[]തൃശ്ശൂര്‍: രണ്ടേക്കറിലെ അമ്പതിനായിരത്തിന്റെ കൃഷി കാട്ടുപന്നിയുടെ അക്രമണത്തില്‍ നശിച്ചെങ്കിലും വനംവകുപ്പ് കര്‍ഷകന് ഉടന്‍ തന്നെ നഷ്ടപരിഹാരം നല്‍കി. നല്‍കിയത് വെറും 60 രൂപയാണെന്ന് മാത്രം.
സംഭവം നടന്നത് ചാലക്കുടിയിലെ മോതിരക്കണ്ണിയില്‍ ജേക്കബിനാണ് ഈ ദുരവസ്ഥ. രണ്ടേക്കര്‍ സ്ഥലത്ത് ജേക്കബ് കപ്പ കൃഷിചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൃഷി പൂര്‍ണമായും നശിച്ചു. അമ്പതിനായിരത്തോളം രൂപയുടെ നഷ്ടം തനിക്ക് ഉണ്ടായതായി ജേക്കബ് പറഞ്ഞു.
അപേക്ഷ സമര്‍പ്പിക്കാന്‍ ഇദ്ദേഹത്തിന് ആകെ 750 രൂപ ചെലവായി. 200 മരച്ചീനികള്‍ പൂര്‍ണ്ണമായും ബാക്കിയുള്ളവ ഭാഗികമായും നശിച്ചെന്ന് ഡി.എഫ്.ഒ റിപ്പോര്‍ട്ട് നല്‍കി. കൃഷി നശിച്ചതിന് നഷ്ടപരിഹാരം ലഭിച്ചതായി ജേക്കബിന് കഴിഞ്ഞ ദിവസം അറിയിപ്പ് കിട്ടി.
കവര്‍നോക്കുമ്പോഴാണ് അറിഞ്ഞത് നഷ്ടപരിഹാരത്തുക വെറും 60 രൂപയാണെന്ന്. മാത്രമല്ല, ഈ തുക ലഭിക്കണമെങ്കില്‍ മറ്റൊരു അപേക്ഷ സമര്‍പ്പിക്കണമെന്നും അറിയിപ്പില്‍ ഉള്ളതായി ഇദ്ദേഹം പറഞ്ഞു.