കൊച്ചി : കേരളം ഒറ്റകെട്ടായി പ്രളയ ദുരന്തത്തെ നേരിടുകയാണ്, ജാതി, മത, വര്‍ണ ലിംഗ ഭേദമില്ലാതെ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ഒന്നാകെ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. സര്‍വ്വതും നഷ്ടപെട്ടിട്ടും വീണ്ടും പരസ്പരം ആത്മ വിശ്വാസം പകരാന്‍ കേരളജനതയ്ക്ക് കഴിയുന്നുണ്ട്.
ഇതിന്റെ ഉത്തമ ഉദാഹരണമാണ് കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉണ്ടാവുന്ന കൂട്ടായ്മ. നിരാശരായി കഴിയുന്ന ആളുകളെ വീണ്ടും സന്തോഷം തിരിച്ച് കൊണ്ടുവരാന്‍ ഓരോ ദുരിതാശ്വസ ക്യാമ്പിലെയും വളന്റിയര്‍മാരും അധികാരികളും ശ്രമിക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായാണ് ക്യമ്പുകളില്‍ കലാപരിപാടികള്‍ സംഘടിപ്പിക്കുന്നത്. കൊച്ചുകുട്ടികള്‍ക്ക് മുതല്‍ മുതിര്‍ന്നവര്‍ വരെ തങ്ങളുടെ ജീവിതത്തിലെ ദുരന്തം മറന്ന് മനസ് തുറന്ന് സന്തോഷിക്കാന്‍ ഇത്തരം പരിപാടികള്‍ സഹായകമാവുന്നുണ്ട്.
Also Read ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ഡോക്ടര്‍മാരുടെ സംഘവും; പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ കൂടുതല്‍ ഡോക്ടര്‍മാരെ സജ്ജരാക്കണമെന്ന് ആവശ്യം
ഇത്തരത്തില്‍ ഒരു കലാപ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മൂലമ്പിള്ളിക്കാരന്‍ ആല്‍ബി ചേട്ടന്റെ തമിഴ് ഡപ്പാം കൂത്ത് ഡാന്‍സ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.
എറണാകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്യാമ്പില്‍ നിന്നായിരുന്നു ഈ ഡപ്പാംകൂത്ത് ഡാന്‍സ്, ആല്‍ബി ചേട്ടന്റെ ഡാന്‍സ് ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഇത്തരം മനുഷ്യരാണ് പ്രതീക്ഷയെന്നും ഈ പ്രളയ ദുരിതത്തെയും നമ്മള്‍ അതിജീവിക്കുമെന്നുള്ളതിന്റെ ഉദാഹരണമാണ് ഇത്തരം കൂട്ടായ്മകളെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
വീഡിയോ കടപ്പാട്:Ashique Rafeek