ഇടുക്കി: കാലവര്‍ഷക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. വീട് നഷ്ടപ്പെട്ടവര്‍ക്ക് 4 ലക്ഷം രൂപയും ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് 6 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
ഒരു കുടുംബത്തിന് സൗജന്യ റേഷന് 3800 രൂപ നല്‍കും. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നല്‍കാനും അവലോകന യോഗത്തില്‍ തീരുമാനമായി.
കേന്ദ്രത്തോട് കൂടുതല്‍ സഹായം നല്‍കാന്‍ ആവശ്യപ്പെടുമെന്നും മന്ത്രി എം.എം മണി അറിയിച്ചു. യോജിച്ചുള്ള പ്രവര്‍ത്തനമാണ് നടന്നതെന്നും കക്ഷി രാഷ്ട്രീയത്തിന് അതീതമായി യോജിച്ചു പ്രവര്‍ത്തിച്ചതില്‍ സന്തോഷമുണ്ടന്നും മന്ത്രി പറഞ്ഞു.
പ്രളയക്കെടുതി; ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി ഒരു ലക്ഷം രൂപ സംഭാവന നല്‍കി
ജില്ലാ ഭരണകൂടം നല്ല നിലയില്‍ പ്രവര്‍ത്തിച്ചെന്നും അവരെ അഭിനന്ദിക്കതായും എം.എം മണി പറഞ്ഞു. അതേസമയം കോഴിക്കോട് മഴക്കെടുതി വിലയിരുത്താന്‍ മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേരുകയാണ്.
26000 കോടി രൂപയുടെ കൃഷിനാശം ഉണ്ടായതായാണ് ഏകദേശ കണക്ക്. 27 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 9000 വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.
അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400 അടിയായി കുറഞ്ഞു. അണക്കെട്ടിലേക്ക് ഒഴുകുന്ന വെള്ളത്തേക്കാള്‍ കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ കഴിയുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.