| Friday, 17th August 2018, 8:08 pm

ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിക്കാനായില്ല; ശനിയാഴ്ചത്തെ പല ട്രെയിനുകളും റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ റോഡ് റെയില്‍ ഗാതാഗതം താറുമാറായി. മണ്ണിടിച്ചിലും പേമാരിയും തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ സര്‍വീസുകള്‍ പൂര്‍ണമായും ഭാഗികമായും റദ്ദാക്കി.

എറണാകുളം-കോട്ടയം-തിരുവനന്തപുരം പാതയില്‍ ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. ഈ റൂട്ടില്‍ നാളെ ( 18-8-2018 ) വരെയുള്ള എല്ലാ സര്‍വീസും റദ്ദാക്കി.

എറണാകുളം- ഷൊര്‍ണൂര്‍-പാലക്കാട് റൂട്ടിലെയും എല്ലാ സര്‍വീസും നാളെ ( 18-8-2018 ) വരെ റദ്ദാക്കി. ഷൊര്‍ണൂര്‍-കോഴിക്കോട് റൂട്ടില്‍ എല്ലാ സര്‍വീസും ഇന്നത്തേക്ക് റദ്ദാക്കി.

ALSO READ: Alert, വെള്ളത്തിലായ റോഡുകളും യാത്ര ചെയ്യാവുന്ന റോഡുകളും വേര്‍തിരിച്ചറിയുവാന്‍ മാപ്പുമായി മൈക്രോയിഡ്

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ എല്ലാ സുവിധ, സ്‌പെഷ്യല്‍ സര്‍വീസുകളും റദ്ദാക്കി. എന്നാല്‍ തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ ആലപ്പുഴ വഴി കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കും.

തിരുവനന്തപുരം-നാഗര്‍കോവില്‍-തിരുനല്‍വേലി റൂട്ടിലും സര്‍വീസ് നടത്തും.

തിരുവനന്തപുരത്തുനിന്ന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ എം.സി. റോഡ് വഴി അടൂര്‍ വരെ മാത്രം സര്‍വീസ് നടത്തും. നാഗര്‍കോവില്‍ ഭാഗത്തേക്കും സര്‍വീസ് ഉണ്ടാകും. മറ്റ് സര്‍വീസുകള്‍ റദ്ദു ചെയ്തതായി കെ.എസ്.ആര്‍.ടി.സി അറിയിച്ചു.

ALSO READ: തൂതപ്പുഴ ഗതിമാറി ഒഴുകുന്നു; പുഴയോരത്ത് നിന്ന് ആളുകള്‍ ഒഴിയണമെന്ന് നിര്‍ദ്ദേശം

അതേസമയം കനത്ത മഴയെയും വെള്ളപൊക്കത്തെയും തുടര്‍ന്ന് എറണാകുളത്തുനിന്നുള്ള കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വ്വീസുകളില്‍ ഭൂരിഭാഗവും റദ്ദാക്കി. എറണാകുളത്തേക്ക് സര്‍വ്വീസുകള്‍ നടത്തേണ്ടെന്നാണ് പൊലീസിന്റെ നിര്‍ദ്ദേശം. ദേശീയ പാതിയിലൂടെയുള്ള സര്‍വീസ് എറണാകുളം വരെ നടത്തും.

നിലവില്‍ എറണാകുളത്ത് എം.സി റോഡിലൂടെ അടൂര്‍വരെ മാത്രമാണ് സര്‍വ്വീസ്. കെ.എസ്.ആര്‍.ടി.സിയുടെ ലോ ഫ്‌ലോര്‍ ബസുകളെ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്

അതേസമയം കോഴിക്കോട് നിന്ന് ഇന്ന് കെ.എസ്.ആര്‍.ടിസിയുടെ പല സര്‍വ്വീസുകളും ഇന്ന് പുനരാരംഭിച്ചു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more