തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന ആരോപണവുമായി ബി.ജെ.പി അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ദുരിതാശ്വാസപ്രവര്‍ത്തന രംഗത്ത് സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്നും കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം കൊടുക്കലാണോ കേരള സര്‍ക്കാരിന്റെ പണിയെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ കേരള സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കേന്ദ്ര സര്‍ക്കാരാണ് ഇതിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ദുരിതാശ്വാസ ഫണ്ടിലേക്ക് വരുന്ന പണം ചെലവഴിക്കുന്നത് നിരീക്ഷിക്കാന്‍ സര്‍വകക്ഷി സംവിധാനമോ ജുഡീഷ്യല്‍ സംവിധാനമോ ഏര്‍പ്പെടുത്തണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടതായി മീഡിയവണ്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു
മരണപ്പെട്ടവര്‍ക്ക് രണ്ടുലക്ഷം രൂപ കൊടുക്കുന്നു. നഷ്ടപ്പെട്ട എല്ലാവര്‍ക്കും വീടുവെച്ച് കൊടുക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു. ഹൈവേകളെല്ലാം പ്രധാനമന്ത്രി സഡക് യോജനയുടെ ഭാഗമായി നന്നാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അപ്പോള്‍ ദുരിതാശ്വാസപ്രവര്‍ത്തന രംഗത്ത് ഇവരുടെ പണിയെന്താണ് ? നിര്‍ദേശം കൊടുക്കലാണോ കേരള സര്‍ക്കാരിന്റെ പണി ? കങ്കാണിമാരുടെ ചുമതലയാണോ സര്‍ക്കാരിനുള്ളത് ? ഒരു പൈസ നഷ്ടപരിഹാരം പ്രഖ്യാപിച്ചോ ? ശ്രീധരന്‍ പിള്ള ചോദിച്ചു.