| Monday, 27th August 2018, 3:04 pm

കേരളത്തിന് ഭീഷണിയായി മലയോരമേഖലയിലെ പൈപ്പിംഗ് പ്രതിഭാസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പ്രളയത്തിനും ഉരുള്‍പൊട്ടലിനുമൊപ്പം മറനീക്കി പുറത്തുവന്നത് മലയോര മേഖലയിലടക്കം ഭൂമിക്കടിയിലെ പൈപ്പിംഗ്പ്രതിഭാസത്തിന്റെ രൂക്ഷത കൂടിയാണ്. നീരവധി വീടുകള്‍ മണ്ണിടിഞ്ഞു താഴ്ന്നതിന് പുറമെ, കിലോമീറ്ററുകള്‍ നീളത്തില്‍ റോഡുകളും കൃഷിയിടങ്ങളും വിണ്ടുകീറിയിട്ടുണ്ട്. ലവില്‍ താമസിക്കുന്നവര്‍ക്ക് വീടുകളില്‍ തുടരാനും നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കും വിദഗ്ദ പഠനങ്ങള്‍ ആവശ്യമായി വരുമെന്നാണ് കരുതുന്നത്.

ശക്തമായ മഴയേയും ഉരുള്‍പൊട്ടലിനേയും തുടര്‍ന്ന് കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലയില്‍ സോയില്‍ പൈപ്പിങ് എന്ന അപൂര്‍വ ഭൗമപ്രതിഭാസമുണ്ടായതായി റിപ്പോര്‍ട്ടകളുണ്ടായിരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ലാന്‍ഡ് സ്ലൈഡ് പ്രോജക്ട് ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ.എസ്.ശ്രീകുമാര്‍, മണ്ണൂത്തി ഫോറസ്ട്രി കോളെജ് ഡീന്‍ ഡോ.കെ.വിദ്യാസാഗരന്‍ എന്നിവര്‍ അടങ്ങിയ വിദഗ്ധ സമിതിയാണ് ഇക്കാര്യം കണ്ടെത്തിയത്.


Read Also : യു.എ.ഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന കേരളത്തിലേക്ക്; പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും


ഭൗമാന്തര്‍ഭാഗത്ത് ടണലുകള്‍ രൂപപ്പെടുന്ന പ്രതിഭാസമാണ് സോയില്‍ പൈപ്പിങ്. കനത്ത മഴയില്‍ വെള്ളം നിറഞ്ഞും അല്ലാതെയും, ഭൂമിക്കടിയില്‍ നീര്‍ച്ചാലുകളും തുരങ്കങ്ങളും രൂപപ്പെടും. വെള്ളപ്പാച്ചിലില്‍ മേല്‍ഭാഗം ഇടിഞ്ഞ്താഴും. ഇതാണ് പൈപ്പിംഗ് പ്രതിഭാസത്തിന്റെ ചുരുക്കം. ഈ മേഖലകളില്‍ വീടുകളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അപടകടകരമാണ്. ഇനി കനത്ത മഴക്കൊപ്പം വീടുകളും കൃഷിയിടങ്ങളും വിണ്ടുകീറി ഭീതിപരന്ന കേളകം പഞ്ചായത്തിലെ ശാന്തിഗിരിയില്‍ ഭൗമശാസ്ത്ര സംഘം നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ ഇതു പറയുന്നുണ്ട്.

Image may contain: 6 people, people standing and outdoor

മലയോര മേഖലയായ കേളകത്തെ ശാന്തിഗിരിയുള്‍പ്പടെ നെടുംപൊയില്‍, അടയ്ക്കാത്തോട് മേഖലകളില്‍ പൈപ്പിങ് പ്രതിഭാസവും ഉരുള്‍പൊട്ടല്‍ സാധ്യതയുമുള്ള സ്ഥലങ്ങളെക്കുറിച്ച് വ്യക്തമായി റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍, കൂടിയ അപകടസാധ്യതയുള്ള ലിസ്റ്റിലാണ് ശാന്തിഗിരി ഉള്‍പ്പെടുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ അപകട സാധ്യതാ പ്രദേശങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷെ കണ്ണൂരിലടക്കം, വരാനിരിക്കുന്ന അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന റിപ്പോര്‍ട്ട് ജനത്തെ ആരും അറിയിച്ചില്ല.

ഈ മേഖലകളില്‍ വീടു വെച്ചവരാകട്ടെ പ്രതിസന്ധിയലുമായി. ഉരുള്‍പൊട്ടലിന് പിന്നാലെ ഭൂമി വിണ്ടുകീറി ആശങ്ക വര്‍ധിച്ചതോടെ മറ്റെവിടെയെങ്കിലും വീടോ സ്ഥലമോ നല്‍കാനാണ് ഇപ്പോള്‍ ഇവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. അപകട സാധ്യതാ പ്രദേശമായിട്ടും ഇത്തരം പ്രദേശങ്ങള്‍ക്കടുത്ത് ക്വാറികള്‍ നിരവധിയുണ്ട് താനും. ശാന്തിഗിരിയിലേതിന് സമാനമായി കൊട്ടിയൂര്‍ നെല്ലിയോടിയിലും, ഇടുക്കി നെടുങ്കണ്ടം മാവടിയിലും, ചെറുതോണി വിമലഗിരിയിലും ഭൂമിയും കിണറുകളും ഇടിഞ്ഞു താണു. വിണ്ടുകീറിയിട്ടുണ്ട്. ചെറുതോണിയില്‍ വീടിന്റെ ഒന്നാംനില പാടെ മണ്ണിനടിയിലായി.

No automatic alt text available.

അപകട സാധ്യത കൂടി പ്രദേശങ്ങളില്‍ ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും പാടില്ലെന്നാണ് പ്രധാന നിര്‍ദേശം. ഒഴിച്ച് കൂടാനാകാത്ത സാഹചര്യത്തില്‍ മാത്രം അപകട സാധ്യത കുറഞ്ഞ സ്ഥലങ്ങളില്‍ പൊതു-സ്വകാര്യ ആവശ്യങ്ങള്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച ശേഷം മാത്രം കര്‍ശന നിയന്ത്രണങ്ങളോടെ നിര്‍മ്മാണം ആകാമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. ഇതിനായി വിശദമായ പഠനങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം.

2008, 2013 വര്‍ഷങ്ങളില്‍ ഇടുക്കി, കണ്ണൂര്‍, പത്തനംതിട്ട, ജില്ലകളില്‍ ഈ പ്രതിഭാസം കണ്ടെത്തിയിട്ടുണ്ട്. വരന്തരപ്പിള്ളിള്ളി പഞ്ചായത്തിലെ പുലിക്കണ്ണി, ചിമ്മിനി ഡാമിനടുത്തുള്ള എച്ചിപ്പാറ, പീച്ചിക്കടുത്തുള്ള പുത്തന്‍കാട്, വെട്ടുകാട്, എട്ടാംകല്ല് എന്നീ സ്ഥലങ്ങളിലാണ് കൊടകര മേഖലയുടെ ആഭിമുഖ്യത്തില്‍ ഇപ്പോള്‍ പഠനം നടത്തിയത്.

Image may contain: one or more people, people walking, people standing, tree, sky and outdoor

ഇതില്‍ എട്ടാംകല്ല്, പുത്തന്‍കാട് ഭാഗത്താണ് ഈ പ്രതിഭാസം കണ്ടെത്തിയത്. ഇവിടെ 60 സെന്റീമീറ്റര്‍ വ്യാസമുള്ള ടണല്‍ ആണ് കണ്ടെത്തിയത് എന്ന് ഡോ.എസ്.ശ്രീകുമാര്‍ പറഞ്ഞു. സാധാരണ പുറമേക്ക് ഇവ ദൃശ്യമാകാറില്ല. എന്നാല്‍ ഇവിടെ ടണലിന്റെ ദ്വാരം തുറക്കുന്നതിന് മുന്നിലായി രണ്ട് മീറ്റര്‍ കനത്തില്‍ പശിമയുള്ള കളി മണ്ണിന്റെ ശേഖരം കണ്ടെത്തി.

We use cookies to give you the best possible experience. Learn more