തിരുവനന്തപുരം: മഴക്കെടുതിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റപ്പെട്ട് കഴിയുന്നവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
കനത്ത നാശം വിതച്ച മഴക്കെടുതിയില്‍ നിന്ന് രക്ഷനേടാനായി കേരളത്തെ പുനര്‍നിര്‍മ്മിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാളെ മുതല്‍ പുതുതായി രക്ഷാപ്രവര്‍ത്തനത്തിന് 23 ഹെലികോപ്ടറുകള്‍ കൂടി ലഭിക്കും. ചിലവുകള്‍ കണ്ടെത്തുന്നതിനായി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ എക്‌സൈസ് തീരുവ ചെറിയ തോതില്‍ വര്‍ധിപ്പിക്കും. എറണാകുളത്ത് 2500 ഓളം പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന് പുതിയതായി 250 ബോട്ടുകള്‍ ഒരുക്കും. ദുരിതബാധിതര്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ ഭക്ഷണം തയ്യാറാക്കണം. വയനാട്ടിലെ തോട്ടം തൊഴിലാളികള്‍ക്കും ആദിവാസികള്‍ക്കും സൗജന്യ റേഷന്‍. വ്യാജപ്രചരണങ്ങളില്‍ നിന്നും ആളുകള്‍ പിന്മാറണം. മുഖ്യമന്ത്രി പറഞ്ഞു.
എന്‍.ഡി.ആര്‍.എഫ് ടീമിന്റെ 5 സംഘങ്ങളും നേവിയുടെ പത്ത് ടീമിനെയുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യരക്ഷാ വകുപ്പില്‍ 98 മോട്ടോറൈസ്ഡ് ബോട്ടുകള്‍, മോട്ടോറൈസ്ഡ് അല്ലാത്ത വകുപ്പുകള്‍, 1098 ലൈഫ് ജാക്കറ്റുകള്‍, ഇന്ന് രാവിലെ പ്രധാനമന്ത്രിയുമായും അഭ്യന്തരമന്ത്രിയുമായും സംസാരിച്ചിരുന്നു. എല്ലാ സഹായങ്ങളും നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.