| Saturday, 18th August 2018, 10:22 am

കനത്ത മഴ, ഉരുള്‍പ്പൊട്ടല്‍: നെല്ലിയാമ്പതി ഒറ്റപ്പെട്ടു; റോഡ് ഗതാഗതം പൂര്‍ണമായും തകരാറില്‍; ആയിരക്കണക്കിന് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

നെല്ലിയാമ്പതി: കനത്ത മഴയിലും ഉരുള്‍പ്പൊട്ടലിലും നെല്ലിയാമ്പതി ഒറ്റപ്പെട്ടു. നെല്ലിയാമ്പതി- നെന്മാറ റോഡ് പൂര്‍ണമായും തകര്‍ന്നു. ഉരുള്‍പ്പൊട്ടി വലിയ പാറകളും മരങ്ങളും റോഡില്‍ കിടക്കുകയാണ്.

അടുത്തകാലത്തൊന്നും പുനര്‍നിര്‍മിക്കാന്‍ കഴിയാത്ത വിധത്തിലാണ് റോഡുകള്‍ തകര്‍ന്നിരിക്കുന്നത്. പല തോട്ടം മേഖലകളിലായി ആയിരക്കണക്കിന് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവര്‍ക്ക് രക്ഷപ്പെടാന്‍ എയര്‍ലിഫ്റ്റ് അല്ലാതെ മറ്റൊരു സംവിധാനമില്ല.

Read:  ഈ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയിലെ റിയല്‍ ഹീറോസ് ഇവരാണ്, ഈ മത്സ്യതൊഴിലാളികള്‍.. ഇവരില്ലായിരുന്നു എങ്കില്‍…

ഭക്ഷണത്തിന്റെ ലഭ്യത കുറവുണ്ട്. എല്ലാ ആവശ്യങ്ങള്‍ക്കും നെല്ലിയാമ്പതി ഉള്ളവര്‍ക്ക് ആശ്രയിക്കാന്‍ ഉള്ള ഒരേ സ്ഥലം നെന്മാറയാണ്. റോഡില്‍ കിടക്കുന്ന വലിയ പാറകളും മരങ്ങളും മാറ്റുക എന്നത് ശ്രമകാരമാണ്.

ഇതിന് കൂടുതല്‍ ദിവസങ്ങള്‍ എടുക്കും. ഇതൊക്കെ മാറ്റി റോഡ് പുനര്‍നിര്‍മിച്ചാല്‍ മാത്രമേ നെല്ലിയാമ്പതി ഉള്ളവര്‍ക്ക് മറ്റു സ്ഥലങ്ങളിലേയ്ക്ക് പോകാന്‍ കഴിയുകയുള്ളൂ.

Latest Stories

We use cookies to give you the best possible experience. Learn more