പ്രളയ ദുരിതാശ്വാസ ക്യാംപുകളില്‍ ആവശ്യ വസ്തുക്കളില്ല; ഭക്ഷണവും വസ്ത്രവും ലഭിയ്ക്കാതെ കഴിയുന്നത് ആയിരങ്ങള്‍; സഹായിക്കണമെന്ന് അഭ്യര്‍ത്ഥന
Heavy Rain
പ്രളയ ദുരിതാശ്വാസ ക്യാംപുകളില്‍ ആവശ്യ വസ്തുക്കളില്ല; ഭക്ഷണവും വസ്ത്രവും ലഭിയ്ക്കാതെ കഴിയുന്നത് ആയിരങ്ങള്‍; സഹായിക്കണമെന്ന് അഭ്യര്‍ത്ഥന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th August 2019, 4:53 pm

കോഴിക്കോട്: പ്രകൃതി ക്ഷോഭത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുറന്നിട്ടുള്ള ദുരിതാശ്വാസ ക്യാംപുകളില്‍ മതിയായ ആവശ്യ വസ്തുക്കളില്ലാതെ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ ദുരിതമനുഭവിക്കുന്നു.

ക്യാംപുകളിലേക്ക് ഉടുതുണി മാത്രമായി വന്നു കയറുന്ന അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കേണ്ടതുണ്ട്.പ്രായമായവര്‍ക്കും രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ചികിത്സയും മരുന്നും നല്‍കേണ്ടതുണ്ട്. എന്നാല്‍ ക്യാംപുകളിലൊന്നും കുടിവെള്ളം പോലും വേണ്ട രീതിയില്‍ ലഭ്യമാകുന്നില്ല. പ്രളയവും ഉരുള്‍പ്പൊട്ടലും ഏറ്റവും കൂടുതല്‍ ബാധിച്ച മലപ്പുറം, വയനാട്, കോഴിക്കോട്, എറണാകുളം, ജില്ലകളിലാണ് ഈ പ്രതിസന്ധി ഏറ്റവും രൂക്ഷമായുള്ളത്.

അടിയന്തരമായി സഹായമാവശ്യപ്പെട്ട് കൊണ്ടുള്ള അറിയിപ്പുകള്‍ താഴെ ചേര്‍ക്കുന്നു. ഈ ക്യാംപുകളില്‍ മാത്രമല്ല എല്ലാ സ്ഥലങ്ങളിലും സാധനങ്ങള്‍ ആവശ്യമായുണ്ട്. ഓരോരുത്തരും തങ്ങളുടെ അടുത്ത പ്രദേശങ്ങളിലെ ക്യാംപുകളിലെ ആവശ്യങ്ങള്‍ അറിഞ്ഞ ശേഷം പരിഹരിക്കണമെന്നാണ് സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നത്.

……………………………………………………………………………………………………………………..

 

കോഴിക്കോട് രാമനാട്ടുകര ഗണപത് സ്‌കൂളിലെ ക്യാംപില്‍ നിന്നുള്ള അഭ്യര്‍ത്ഥന

സുഹൃത്തുക്കളേ..

ഇനിയൊരു പ്രളയത്തെ നേരിടാന്‍ ഇടവരുത്തരുതെന്ന് ആഗ്രഹിച്ചാണ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 24 ന് അവസാനത്തെ ലോഡും ചെങ്ങന്നൂരേയ്ക്ക് കയറ്റിയയച്ച് രാമനാട്ടുകര ഗണപത് സ്‌കൂളിലെ #Malabar_Flood_Relief_volunteers കളക്ഷന്‍ പോയിന്റ് അടച്ച് ഞാനടങ്ങുന്ന നൂറുകണക്കിന് ആളുകള്‍ വീടുകളിലേയ്ക്ക് മടങ്ങുന്നത്.
പതിനായിരക്കണക്കിന് ആളുകള്‍ക്ക് വിശപ്പടക്കാനും വസ്ത്രം നല്‍കാനും മറ്റ് അവശ്യ സാധനങ്ങള്‍ എത്തിക്കാനും വാഹനങ്ങള്‍ അടക്കം വിട്ടുതന്നു കൊണ്ട് മലപ്പുറത്തെ നാട്ടുകാരും സുഹൃത്തുക്കളും ഞങ്ങള്‍ക്കൊപ്പം നിന്നു.

എന്നാല്‍ ഇത്തവണ പ്രളയം ഏറ്റവും ദുരിതക്കയത്തിലാക്കിയത് വയനാടിനെയും മലപ്പുറത്തെയുമാണ്.കഴിഞ്ഞ വര്‍ഷം ഞങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച ഒരുപാട് വളണ്ടിയര്‍മാര്‍ ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നു.. കഴിഞ്ഞ തവണ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നും വസ്ത്രങ്ങളും എത്തിക്കുവാന്‍ രാപകല്‍ വിശന്നും ദാഹിച്ചും ഓടി നടന്ന് പണിയെടുത്തവര്‍ നിരാശ്രയരായി വിശന്ന് ക്യാമ്പുകളില്‍ കഴിയുന്നുണ്ട്..
ഉടുതുണി മാത്രമായി വന്നു കയറുന്ന അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കേണ്ടതുണ്ട്.പ്രായമായവര്‍ക്കും രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ചികിത്സയും മരുന്നും നല്‍കേണ്ടതുണ്ട്.കുടിവെള്ളം പോലും വേണ്ട രീതിയില്‍ ലഭ്യമാകുന്നില്ല.
കൈകെട്ടി നോക്കി നില്‍ക്കാന്‍ പറ്റാത്ത
ഇത്തരമൊരു ദുരവസ്ഥയില്‍ ഇത്തവണയും രാമനാട്ടുകര ഗണപത് സ്‌കൂളിലെ കളക്ഷന്‍ പോയിന്റ് തുറന്നു പ്രവര്‍ത്തിക്കുകയാണ്

വോളണ്ടിയര്‍മാരുടെയും അവശ്യ സാധനങ്ങളുടെയും വാഹനങ്ങളുടെയും കുറവു കാരണം അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് പോലും വേണ്ട സഹായം ചെയ്തു നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഭക്ഷണം വേണം എന്ന് വിളിച്ചു പറയുന്നവര്‍ക്ക് അതെത്തിക്കാന്‍ പോലും കഴിയാത്ത നിസഹായാവസ്ഥയില്‍ ആണ് ഞങ്ങള്‍.

കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്‍പില്‍ കൈ നീട്ടിയപ്പോള്‍ നിങ്ങള്‍ ഞങ്ങളെ ചേര്‍ത്തു പിടിച്ചു.. പ്രളയത്തെ നമ്മള്‍ ഒരുമിച്ച് നേരിട്ടു.ഇത്തവണയും ഞങ്ങള്‍ കൈ നീട്ടുകയാണ്.. തട്ടിയെറിയരുത്.
ഞങ്ങള്‍ക്ക് പണം വേണ്ട..
പകരം ഭക്ഷണവും അവശ്യ സാധനങ്ങളും വാഹന സൗകര്യങ്ങളും മതി. സഹായിക്കാന്‍.. കൂടെ നില്‍ക്കാന്‍ കഴിയുന്നവര്‍ ബന്ധപ്പെടുക

#Malabar_Flood_Relief_Volunteers
#Ramanattukara

അഖില്‍നാഥ് : 9447726591

……………………………………………………………………………………………………..

പ്രശാന്ത് ഐ.പി.എസിന്റെ അഭ്യര്‍ത്ഥന

 

ബ്രോസ്, സീരിയസ് കാര്യമാണ്. അത്യാവശ്യമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നന്മയും കരുണയും ആര്‍ദ്രതയും ഒന്നും വറ്റിപ്പോയില്ലല്ലോ? പിന്നെന്താ ഒരു സ്റ്റാര്‍ട്ടിംഗ് ട്രബിള്‍?

കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസ നടപടികളുടെ ഭാഗമായി 280 ക്യാമ്പുകളിലായി ഇപ്പോള്‍ 22000 പേര്‍ ഉണ്ട്. പെട്ടെന്നുള്ള സാഹചര്യം ആയതുകൊണ്ട് ഇത്രയും പേര്‍ക്ക് അത്യാവശ്യമുള്ള കാര്യങ്ങള്‍ക്ക് പോലും ബുദ്ധിമുട്ടുണ്ട്. കോഴിക്കോട് പൊതുസമൂഹത്തിന്റെ സഹായം അത്യാവശ്യമായിരിക്കുന്നു. ജില്ലയിലെ കലക്ഷന്‍ സെന്റര്‍ സിവില്‍ സ്‌റ്റേഷനിലെ പ്ലാനിംങ്ങ് ഹാളില്‍ ആരംഭിച്ചിട്ടുണ്ട്. ഉടനടി ആവശ്യമുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റ് ചുവടെ നല്‍കുന്നു

1. പുല്‍പ്പായ 6000
2. ബ്ലാങ്കറ്റ്/ബെഡ്ഷീറ്റുകള്‍ 8000
3. ലുങ്കി 5000
4. നൈറ്റി 3000
5. സാനിറ്ററി നാപ്കിന്‍സ് 2000
6.അരി 2000സഴ
7. പഞ്ചസാര 700സഴ
8. ചെറുപയര്‍ 100സഴ
9. കടല 100സഴ
10. പരിപ്പ് 50സഴ
11. ബിസ്‌കറ്റ്/റസ്‌ക് 2000 ജമരസലെേ
12. കുടി വെള്ളം 3000 ഘൃ
13. സോപ്പ് 500 ചീെ
14. പേസ്റ്റ് 500 ചീെ
16. ബ്ലീച്ചിംഗ് പൗഡര്‍ 100സഴ

മുകളില്‍ കൊടുത്ത സാധനങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് സഹായിക്കാന്‍ പറ്റുമെങ്കില്‍ സിവില്‍ സ്‌റ്റേഷനിലെ പ്ലാനിംങ്ങ് ഹാളില്‍ ഉടന്‍ തന്നെ എത്തിച്ചാല്‍ കുറെയധികം മനുഷ്യര്‍ക്ക് ഉപകാരപ്പെടും. കമോണ്‍ ബ്രോസ്.

Contact Number: അനുപമ രാജ് : 9446492696
കണ്‍ട്രോള്‍ റൂം : 04952378810
04952378820
Address:
Planning Secretariat
Civil Station
Eranhippalam
Kozhikode – 673020

#CompassionateKozhikode
#CompassionateKeralam

………………………………………………………………………………………………………………………………………………………………………..

 

ഷാഹിന കെ.കെ യുടെ ഫേസ്ബുക്ക് പോസ്റ്റ്

ഏലൂരിലെ ‘പകല്‍ വീട്ടില്‍’ ഇന്നലെ ആരംഭിച്ച ക്യാമ്പില്‍ പോയി തിരിച്ചു വന്നതേയുള്ളൂ. അവശ്യ സാധനങ്ങള്‍ ഒന്നുമില്ല. ഓട്ടിസ്റ്റിക് ആയ ഒരു യുവാവും അവന്റെ അമ്മയും ഉണ്ട്. അവനു ഉപയോഗിക്കാനായി ഡയപ്പര്‍ വാങ്ങി കൊടുക്കുമോ എന്ന് ആ അമ്മ ചോദിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യത്തിന് വസ്ത്രങ്ങളില്ല. ഇത് ഒരു ഉദാഹരണമായി പറഞ്ഞെന്നെ ഉള്ളൂ. മിക്കവാറും ക്യാമ്പുകളില്‍ ഇതൊക്കെ തന്നെയാണ് സ്ഥിതി. (മേല്‍ പറഞ്ഞ ക്യാമ്പിലേക്ക് അത്യാവശ്യം സാധനങ്ങള്‍ എത്തിച്ചിട്ടുണ്ട് ).അലസത കൈ വെടിഞ്ഞു എല്ലാവരും കൈ കോര്‍ക്കേണ്ട സമയമാണ്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ കളക്ഷന്‍ സെന്ററില്‍ എത്തിക്കുന്ന സാധനങ്ങള്‍ ഗടഞഠഇ യുടെ ിലംേീൃസ ഉപയോഗിച്ച് കോഴിക്കോട്ടേക്കും വയനാട്ടിലേക്കും എത്തിക്കാനുള്ള സംവിധാനവും ഉണ്ടാക്കിയിട്ടുണ്ട്. കഴിയുന്നത്ര സഹായങ്ങള്‍ എത്തിക്കുക.ജില്ലാ ഭരണ കൂടത്തിന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിലും ഒരു കളക്ഷന്‍ സെന്റര്‍ തുടങ്ങിയിട്ടുണ്ട്. അവിടെയും എത്തിക്കാവുന്നതാണ്.

Contact : 9447508345, 9495449296

 

പ്രിയപ്പെട്ടവരെ, കൊച്ചിന്‍ യൂണിവേഴ്‌സിയിലെ കളക്ഷന്‍ സെന്ററിലാണ് ഞാനുള്ളത്. സങ്കടകരമാണ് അവസ്ഥ. വളരെ കുറച്ചു സാധനങ്ങളെ ഇവിടെ കിട്ടിയിട്ടുള്ളൂ. എറണാകുളത്ത് മാത്രം 150ല്‍ പരം ക്യാമ്പുകളാണ് ഉള്ളത്. ഇരുപതിനായിരത്തോളം പേരുണ്ട് ഇത്രയൂം ക്യാമ്പുകളിലായി. സാധനങ്ങള്‍ വേണമെന്ന് അസിസ്റ്റന്റ് കളക്ടര്‍മാര്‍ നിരന്തരം അഭ്യര്‍ത്ഥിക്കുന്നുണ്ട്. എന്താണ് നമുക്ക് പറ്റിയത്? കഴിയുന്നത്ര വേഗം താഴെ പറയുന്ന സാധനങ്ങള്‍ എത്തിക്കണേ.

ബെഡ്ഷീറ്റ് /ബ്ലാങ്കറ്റ്, നാപ്കിന്‍സ്, അടിവസ്ത്രങ്ങള്‍, നൈറ്റികള്‍, ലുങ്കികള്‍, ലരേ.
ജില്ലാ ഭരണകൂടം കലക്ടറേറ്റിലും സംഭരണ കേന്ദ്രം തുടങ്ങിയിട്ടുണ്ട്. അവിടെ എത്തിച്ചാലും മതി

Contact : 9447508345 Baby 7012143542 Prajul

 

……………………………………………………………………………………………………………………………………………………………..