തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനം ചെങ്ങന്നൂരും ചാലക്കുടിയിലും കൂടുതല്‍ കേന്ദ്രീകരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ പ്രസക്തഭാഗങ്ങള്‍
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ പ്രസക്തഭാഗങ്ങള്‍
ചാലക്കുടി, ചെങ്ങന്നൂര്‍ മേഖലയിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മേഖലയില്‍ ശക്തമായ ഒഴുക്കുള്ളത് കൊണ്ട് ഇന്നത്തെ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌ക്കരമായിരുന്നു. ആര്‍മിയുടെ 12 വലിയ ബോട്ടുകള്‍ നാളെ എത്തും. കാലടിയില്‍ 5 ബോട്ടുകള്‍ അധികമായെത്തും.
ചെങ്ങന്നൂരില്‍ 15 തിരുവല്ലയില്‍ 10 ആര്‍മി ബോട്ടുകള്‍ അധികമായെത്തും. നാളെ രാവിലെ 6 മുതല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കും. ഇന്ന് രാത്രി വിമാനമാര്‍ഗം കൂടുതല്‍ ബോട്ടുകളെത്തും. തിരുവല്ല, ആറന്മുള, കോഴഞ്ചേരി മേഖലയിലേക്ക് നേവിയുടെ മൂന്ന് ഹെലികോപ്ടറുകള്‍ എത്തും.
ഭക്ഷണവിതരണം ഒറ്റപ്പെട്ടവര്‍ക്കും ക്യാമ്പിലും ബോട്ടുവഴിയും ഹെലികോപ്ടറിലും ആരംഭിച്ചിരുന്നു. മറ്റു പല സംസ്ഥാനങ്ങളും സഹായിക്കാമെന്നേറ്റിട്ടുണ്ട്. പഞ്ചാബ്, മഹരാഷ്ട്ര, തെലങ്കാന പാക്ക് ചെയ്ത ഭക്ഷണങ്ങള്‍ നല്‍കും.
10 കോടി രൂപ നല്‍കുമെന്നും മറ്റു സഹായങ്ങളും നല്‍കാമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. റെയില്‍വേ ശുദ്ധജലം വാഗ്ദാനം ചെയ്തു. ഇന്ന് ഒന്നര ലക്ഷം ബോട്ടിലുകള്‍ റെയില്‍വേ തന്നിട്ടുണ്ട്.
600 ലധികം മോട്ടോര്‍ ബോട്ടുകളും ഹെലികോപ്ടറുകളും ആവശ്യപ്പെട്ടിട്ടുണ്ട്. സിയാല്‍ അടച്ചതിനാല്‍ കൊച്ചി നാവികസേന വിമാനത്താവളം അനുവദിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരി ഇറങ്ങുന്ന ചെറിയ വിമാനങ്ങള്‍ക്കെല്ലാം ഇവിടെ ഇറങ്ങാനാവും.
തിരുവനന്തപുരം-ദല്‍ഹി വിമാനയാത്രയ്ക്കുള്ള മാക്‌സിമം റേറ്റ് 10000ത്തില്‍ നിശ്ചയിച്ചു. ഇതിനനുസരിച്ച് മറ്റു വിമാനത്താവളങ്ങളില്‍ നിന്നും മാറ്റം വരും. ഉറപ്പു ലഭിച്ചിട്ടുണ്ട്.
പി.എച്ച് കുര്യനെ ശാസിച്ചിട്ടില്ല. പൊതുവെയുള്ള കാര്യങ്ങള്‍ റിവ്യു ചെയ്യുകയാണ് ചെയ്തത്. മന്ത്രി രാജു വിദേശയാത്ര നടത്തുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ക്ഷാമമില്ല. ചിലയിടങ്ങളില്‍ റോഡ് മാര്‍ഗം എത്താനുള്ള ബുദ്ധിമുട്ടാണുള്ളത്.